വയനാടിനായി കോട്ടയത്തിന്റെ കരുതൽ കൂടുന്നു



കോട്ടയം വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്ക്‌  സഹായമേകുന്നതിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സഹായം തുടരുന്നു. കലക്ടർ ജോൺ വി സാമുവൽ വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നുമുള്ള ചെക്കുകളും തുകയും ഏറ്റുവാങ്ങി.     എരുമേലി ശ്രീനിപുരം ജമാ അത്ത് അംഗങ്ങളിൽനിന്ന് ഹബീബ് മുഹമ്മദ് മൗലവിയുടെ നേതൃത്വത്തിൽ ശ്രീനിപുരം ബ്രദേഴ്സ് വാട്ട്സ് ആപ് കൂട്ടായ്മ രൂപീകരിച്ച 21,000 രൂപ, കോട്ടയം പുത്തനങ്ങാടി കോറസ് ക്ലബ്‌ 10,000 രൂപ, കോട്ടയം പുത്തനങ്ങാടി കുന്നശ്ശേരിൽ ജോസഫ് തോമസ് 50,000 രൂപ, കേരള മ്യൂസിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച നടത്തിയ ഗാനമേളയിലൂടെ സമാഹരിച്ച 15,000 രൂപ, തിരുവഞ്ചൂർ സിഎംഎസ് എൽപി സ്‌കൂളിലെ നല്ലപാഠം യൂണിറ്റ് സമാഹരിച്ച 5,000 രൂപയും അതേ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയും തൂത്തൂട്ടി കൈലാറ്റിൽ ജയേഷ്-–-അനിത ദമ്പതികളുടെ മകളുമായ അമീര ജയേഷ് കുടുക്കയിൽനിന്ന് സമാഹരിച്ച 550 രൂപ, വൈക്കം വാർവിൻ സ്‌കൂൾ 60,000 രൂപ, കോട്ടയം കൊല്ലാട് വട്ടമറ്റത്തിൽ ശോഭന ശശി ആദ്യത്തെ വാർധക്യകാല പെൻഷൻ തുകയായ 5000 രൂപ, തലയോലപ്പറമ്പ് സെന്റ് ജോർജ്‌ ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികളും അധ്യാപകരും സമാഹരിച്ച 50,000 രൂപ, കൂരോപ്പട  പഞ്ചായത്ത് ഒമ്പതാം വാർഡിലെ തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികൾ ചേർന്ന് സമാഹരിച്ച 10,000 രൂപ, കോട്ടയം വെള്ളാവൂർ ബീനസദനത്തിൽ കെ എൻ ചന്ദ്രൻ 10,000 രൂപ, കൊല്ലാട് അഞ്ജലിയിൽ എം വി ശശിധരനും ഭാര്യ ബീനമ്മയും ചേർന്ന് 10,000 രൂപ, കോട്ടയം മർച്ചന്റ് നേവി ക്ലബ്‌ 60,000 രൂപ, പാറമ്പുഴ ഗീതത്തിൽ പി ആർ അജയകുമാർ 1000 രൂപ, കോട്ടയം സിഎംഎസ് ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ സമാഹരിച്ച 13,420 രൂപയും ഇതേ സ്‌കൂളിലെ  അഞ്ചാം ക്ലാസ് വിദ്യാർഥിയായ ഭഗത് ജോ ആൻഡ്രൂസ് സ്വന്തം കുടുക്കയിലെ സമ്പാദ്യമായ 720 രൂപയും കലക്ടർക്ക് കൈമാറി. Read on deshabhimani.com

Related News