കുമരകത്തെയും തൊട്ടറിഞ്ഞു



  കോട്ടയം വിദ്യാർഥി രാഷ്‌ട്രീയ കാലം മുതൽ തന്നെ കോട്ടയവുമായി ഹൃദയബന്ധം സൂക്ഷിച്ച നേതാവാണ്‌ സീതാറാം യെച്ചൂരി. കേവലമായ ബന്ധത്തിലുപരി നാടിന്റെ ടൂറിസം വികസനത്തിലുൾപ്പെടെ ഇടപെടലുകൾ നടത്തിയ നേതാവിനെ കൂടിയാണ്‌ അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നഷ്‌ടമാകുന്നത്‌. രാജ്യസഭാംഗമായിരുന്ന കാലത്ത്‌ കുമരകത്തിന്റെ ടൂറിസം സാധ്യതകളെയും വളർച്ചയെയും യെച്ചൂരി  തൊട്ടറിഞ്ഞു. 2013 ജൂൺ 27ന്‌ കുമരകത്ത്‌ നടന്ന ഉത്തരവാദിത്ത ടൂറിസം അന്താരാഷ്‌ട്ര സെമിനാർ ഉദ്‌ഘാടനം ചെയ്‌തത്‌ അദ്ദേഹമാണ്‌. ടൂറിസം സാംസ്‌കാരികകാര്യ പാർലമെന്ററി സമിതിയുടെ ചെയർമാനായി ചുമതല വഹിക്കുമ്പോഴാണ്‌ അദ്ദേഹം കുമരകത്തെത്തിയത്‌. സുസ്ഥിര വികസനത്തിന്‌ കേരളത്തിന്റെയും കുമരകത്തിന്റെ മാതൃക അദ്ദേഹം തിരിച്ചറിയുകയും അതിനെ പ്രശംസിക്കുകയും ചെയ്‌തിരുന്നു. ‘തദ്ദേശീയർക്ക് താമസിക്കാനും സഞ്ചാരികൾക്ക്‌ കാണുവാനും മികച്ച സ്ഥലവും സൃഷ്ടിച്ച ഇടമാണ്‌ കുമരകം; ഉത്തരവാദിത്ത ടൂറിസത്തിന്റെ കരുത്ത്‌ കുമരകത്ത്‌ പ്രകടമാണ്‌ ’ യെച്ചൂരിയുടെ അന്നത്തെ വാക്കുകൾ നാടിന്റെ ആത്മാവിനെ തൊട്ടറിഞ്ഞുള്ളത്‌ കൂടിയായിരുന്നു. സെമിനാറിനുശേഷവും കുമരകത്തിന്റെ ടൂറിസം സാധ്യതകൾ അദ്ദേഹത്തിന്റെ മനസിലുണ്ടായിരുന്നു. പിന്നീട്‌ പാർലമെന്റിൽ ഉൾപ്പെടെ ഈ വിഷയം അദ്ദേഹം ഉന്നയിക്കുകയും ചെയ്‌തു. കേരളത്തോട്‌ എക്കാലവും കാത്തുസൂക്ഷിച്ച സ്‌നേഹവും കരുതലും യെച്ചൂരി കുമരകത്തിനും നൽകിയിട്ടുണ്ട്‌. കേരളത്തിൽനിന്നുള്ള ജനപ്രതിനിധിയുടെ അതേ ഉത്തരവാദിത്തത്തോടെ കുമരകത്തിന്റെ സാധ്യതകളെക്കുറിച്ചു പിന്നീട്‌ പല വേദികളിലും യെച്ചൂരി സംസാരിച്ചിട്ടുണ്ട്‌. Read on deshabhimani.com

Related News