സവർണ ജാഥ നൂറാം വാർഷികം; സംഘാടകസമിതിയായി

സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മിറ്റി നടത്തുന്ന സവർണജാഥയുടെ നൂറാം വാർഷികാഘോഷത്തിന്റെ സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്‌ഘാടനം ചെയ്യുന്നു


  ചങ്ങനാശേരി ജനുവരി 3, 4, 5 തീയതികളിലായി പാമ്പാടിയിൽ നടക്കുന്ന ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ച് സിപിഐ എം ചങ്ങനാശേരി ഏരിയ കമ്മിറ്റി നടത്തുന്ന സവർണ ജാഥയുടെ നൂറാം വാർഷികാഘോഷത്തിന്റെ  സംഘാടകസമിതി രൂപീകരിച്ചു. യോഗം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്‌ഘാടനം ചെയ്തു. 30ന്‌ നടക്കുന്ന 100ാം വാർഷികാഘോഷം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്‌ഘാടനം ചെയ്യും ജില്ലാ കമ്മിറ്റിയംഗം കെ സി ജോസഫ് അധ്യക്ഷനായി.  ജില്ലാ കമ്മിറ്റിയംഗം ഡോ. പി കെ പത്മകുമാർ, ജില്ലാ സെക്രട്ടറിയറ്റംഗം കൃഷ്ണകുമാരി രാജശേഖരൻ, ഏരിയ സെക്രട്ടറി കെ ഡി സുഗതൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എ വി റസ്സൽ, പ്രൊഫ. എം ടി ജോസഫ്, ഡോ. പി കെ പത്മകുമാർ(രക്ഷാധികാരികൾ), കൃഷ്ണകുമാരി രാജാശേഖരൻ(ചെയർപേഴ്‌സൺ), പി എ നിസാർ, കെ ഡി മോഹനൻ, സുജാത സുശീലൻ, മണിയമ്മ രാജപ്പൻ, എൻ രാജു, കെ എൻ സുവർണകുമാരി, എ എം തമ്പി, വി കെ സുനിൽകുമാർ,  ടി എസ് നിസ്താർ. കെ സി ജോസഫ്(സെക്രട്ടറി), അഡ്വ. ജോസഫ് ഫിലിപ്പ്, ടി പി അജികുമാർ, പ്രൊഫ. ടോമിച്ചൻ ജോസഫ്, അഡ്വ. പി എ നസീർ, അനിത സാബു, അഡ്വ. ജസ്റ്റിൻ ജോസഫ്, എം എൻ മുരളീധരൻ നായർ(ജോയിന്റ്‌  സെക്രട്ടറിമാർ), കെ ഡി സുഗതൻ(ട്രഷറർ).      Read on deshabhimani.com

Related News