ഉണരുന്നു; അറിവിൻ പോരാട്ടം



    കോട്ടയം അറിവിന്റെ ജാലകം തുറക്കുന്ന അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ഇന്ന്‌ തുടങ്ങും. ബുധനാഴ്ച നടക്കുന്ന സ്‌കൂൾതല മത്സരങ്ങളോടെയാണ്‌ ഫെസ്റ്റിന്‌ തുടക്കം. സ്കൂൾതല മത്സരങ്ങളുടെ ജില്ലാതല ഉദ്ഘാടനം പകൽ 1.30ന്‌ തലയോലപ്പറമ്പ് എ ജെ ജോൺ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. ഗായിക വൈക്കം വിജയലക്ഷ്മി ഉദ്‌ഘാടനംചെയ്യും. സാഹിത്യപ്രവർത്തക സഹകരണ സംഘം പ്രസിഡന്റ്‌ പി കെ ഹരികുമാർ അധ്യക്ഷനാകും. 28ന്‌ ആണ്‌ സബ്‌ജില്ലാ മത്സരങ്ങൾ നടക്കുക. ഒക്‌ടോബർ 19ന്‌ ജില്ല, നവംബർ 23ന്‌ സംസ്ഥാനതല മത്സരങ്ങളും നടക്കും.     Read on deshabhimani.com

Related News