ബസുകളുടെ മരണപ്പാച്ചിൽ: മനുഷ്യാവകാശ കമീഷൻ റിപ്പോർട്ട് തേടി



  കോട്ടയം എറണാകുളം-–-കോട്ടയം റൂട്ടിലെ ബസുകളുടെ മരണപാച്ചിൽ അവസാനിപ്പിക്കുന്നതിന്‌ കർമപദ്ധതി സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. സംസ്ഥാന പൊലീസ് മേധാവിക്കും ഗതാഗത കമീഷണർക്കുമാണ് ചെയർപേഴ്സൻ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദ്ദേശംനൽകിയത്. സെപ്‌തംബർ 12 ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കണം. ജൂലായ്‌ 27 ന് തലയോലപ്പറമ്പിൽ അമിതവേഗത്തിലെത്തിയ സ്വകാര്യബസ്‌ അപകടത്തിൽപ്പെട്ട പശ്ചാത്തലത്തിൽ  തലയോലപ്പറമ്പ് സ്വദേശി ഫിറോസ് മാവുങ്കൽ നൽകിയ പരാതിയിലാണ്‌ നടപടി.     Read on deshabhimani.com

Related News