സിപിഐ എം ജില്ലാ സമ്മേളനം: പതാകദിനം നാളെ
പാമ്പാടി സിപിഐ എം 24ാം പാർടി കോൺഗ്രസിന് മുന്നോടിയായി പുതുപ്പള്ളി ഏരിയയിലെ പാമ്പാടിയിൽ ജനുവരി രണ്ടുമുതൽ അഞ്ചുവരെ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പതാകദിനം ഞായറാഴ്‌ച ആചരിക്കും. ജില്ലയിലെ മുഴുവൻ ലോക്കൽ, ബ്രാഞ്ച് കേന്ദ്രങ്ങളിലും പതാക ഉയർത്തും. പുതുപ്പള്ളി ഏരിയയിലെ മുഴുവൻ പാർടി അംഗങ്ങളുടെ വീടുകളിലും എല്ലാ ബ്രാഞ്ച് കേന്ദ്രങ്ങളിലും രാവിലെ എട്ടിനും, ലോക്കൽ കേന്ദ്രങ്ങളിൽ വൈകിട്ട് ആറിനും പ്രകടനമായെത്തി പതാക ഉയർത്തും. Read on deshabhimani.com