മീനച്ചിലിൽ 166 പരാതികൾക്ക് ഉടനടി പരിഹാരം
പാലാ മീനച്ചിൽ താലൂക്കിലെ "കരുതലും കൈത്താങ്ങും' പരാതിപരിഹാര അദാലത്തിൽ 166 പരാതികളിൽ ഉടനടി പരിഹാരം. അദാലത്തിന്റെ പരിഗണനാ വിഷയങ്ങളിൽ ഉൾപ്പെട്ട് മുൻപ് ഓൺലൈനായി ലഭിച്ച 76 പരാതികളിൽ 72 എണ്ണത്തിനും പരിഹാരമായി. അദാലത്ത് ദിവസം ലഭിച്ച 259 പരാതികളില 94 എണ്ണത്തിന് ഉടനടി പരിഹാരം കാണാനായി. മറ്റു പരാതികളിൽ 15 ദിവസത്തിനകം നടപടി സ്വീകരിച്ച് അപേക്ഷകരെ അറിയിക്കാൻ വിവിധ വകുപ്പുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആകെ 335 അപേക്ഷകളാണ് അദാലത്തിൽ ലഭിച്ചത്. Read on deshabhimani.com