വെള്ളമെത്തിയപ്പോൾ കാഞ്ഞിരക്കാട്ട് ഉത്സവമേളം
പാമ്പാടി രൂക്ഷമായ കുടിവെള്ള ക്ഷാമത്തിൽ നട്ടംതിരിഞ്ഞ ജനങ്ങൾക്ക് ആശ്വാസമായി ഭൂജലവകുപ്പ്. പാമ്പാടി കാഞ്ഞിരക്കാട് പ്രദേശത്താണ് 25 കുടുംബങ്ങൾക്ക് വീടുകളിൽ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതി നടപ്പിലാക്കിയത്. കിണർ വെള്ളം ലഭ്യമാകാത്ത സ്ഥലത്ത് കുഴൽ കിണർ കുത്തിയാണ് വെള്ളം എത്തിച്ചത്. പദ്ധതി ഉദ്ഘാടനത്തിനെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻവാസവന് ആവേശകരമായ സ്വീകരണം നൽകി. പാട്ടുപാടിയും പായസം വിതരണംചെയ്തും നാട്ടുകാർ സന്തോഷം പങ്കിട്ടു. പഞ്ചായത്തംഗം സന്ധ്യ രാജേഷ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ പാമ്പാടി മുഖ്യപ്രഭാഷണം നടത്തി. പാമ്പാടി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ. റെജി സഖറിയ കരാറുകാർക്ക് ഉപഹാരം നൽകി. റെയിഡ്കോ ഡയറക്ടർ കെ എം രാധാകൃഷ്ണൻ, ജില്ലാ സഹകരണ ആശുപത്രി ഡയറക്ടർ ഇ എസ് സാബു പാമ്പാടി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് വി എം പ്രദീപ്, പാറക്കാവ് കുടിവെള്ളപദ്ധതി സെക്രട്ടറി വിഷ്ണുദേവ്, കാഞ്ഞിരക്കാട് കുടിവെള്ളപദ്ധതി പ്രസിഡന്റ് മിനി അനിൽ എന്നിവർ സംസാരിച്ചു. സംഘാടകസമിതി ചെയർമാൻ എം വി കുര്യാക്കോസ് സ്വാഗതവും സെക്രട്ടറി സി കെ സുഭാഷ് നന്ദിയും പറഞ്ഞു. നെടുങ്കുന്നം മുതൽകളം നാടൻ കലാസമിതി നാടൻ പാട്ടുകളും കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിച്ചു. Read on deshabhimani.com