വന്യമൃഗ ശല്യം തടയാൻ സുരക്ഷിത പദ്ധതി



കാഞ്ഞിരപ്പള്ളി  പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ വന്യമൃഗ ശല്യങ്ങളിൽനിന്ന്‌ സുരക്ഷിതമാക്കുന്ന സുരക്ഷിതത്വ ക്രമീകരണ പദ്ധതിയുടെ നിർമാണ ഉദ്ഘാടനം കോരുത്തോട്ടിൽ 16 ന് പകൽ രണ്ടിന് മന്ത്രി എ കെ  ശശീന്ദ്രൻ   നടത്തും.  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  അധ്യക്ഷനാകും.  ആകെ 7.34 കോടി രൂപയാണ് പദ്ധതിക്കായി ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതിലേക്കായി വനം വകുപ്പിന്റെ പ്ലാൻ ഫണ്ട്, നബാർഡ് ഫണ്ട്, കൃഷിവകുപ്പിന്റെ കൃഷി സംരക്ഷണത്തിനായുള്ള  രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതി മുഖേനയുള്ള ഫണ്ടുകൾ എന്നിവ  ഉപയോഗപ്പെടുത്തും. അഴുതക്കടവ്, കാളകെട്ടി,  കണ്ടങ്കയം, മതമ്പ , കണ്ണാട്ട് കവല, പന്നിവെട്ടുംപാറ, കൊമ്പുകുത്തി, മതമ്പ, മഞ്ഞളരുവി, കുളമാക്കൽ, വണ്ടൻപതാൽ, കരിനിലം, പുലിക്കുന്ന്, കണ്ണിമല, വെള്ളനാടി എസ്റ്റേറ്റ്, മമ്പാകാഞ്ഞിരപ്പള്ളി, മന്ത്രി എ കെ  ശശീന്ദ്രൻ  ടി എസ്റ്റേറ്റ്, പാക്കാനം,  ചീനിമരം, പായസപ്പടി,  എലിവാലിക്കര,  ശാന്തിപുരം,  മൂന്നോലി എസ്റ്റേറ്റ്, കീരിത്തോട്,  കൊപ്പം,  ഇരുമ്പൂന്നിക്കര, തുമരംപാറ,  കോയിക്കക്കാവ് തുടങ്ങിയ  പ്രദേശങ്ങളിൽ പദ്ധതി നടപ്പാക്കും. പൊലീസ് കൺസ്ട്രക്ഷൻ കോർപ്പറേഷന്‌ ആണ്  നിർമാണ ചുമതല. കണ്ണാട്ടുകവല, പന്നിവെട്ടുപാറ,  കൊമ്പുകുത്തി ഭാഗത്തും മമ്പാടി മുതൽ പാക്കാനം വരെയും മഞ്ഞളരുവി മുതൽ കുളമാക്കൽ വരെയും ആന പ്രതിരോധ കിടങ്ങുകളും ബാക്കി എല്ലാ ഭാഗങ്ങളിലും തൂക്കു സൗരവേലിയുമാണ് നിർമിക്കുക. കിടങ്ങുകൾ രണ്ടു മീറ്റർ ആഴത്തിലും രണ്ടുമീറ്റർ വീതിയിലും നിർമിക്കും. തൂക്കുവേലികൾ 15 അടി ഉയരത്തിലുമാണ് സ്ഥാപിക്കുക. വനമേഖലയും ജനവാസ മേഖലയും തമ്മിൽ വേർതിരിച്ച് പൂർണമായും പ്രതിരോധ സംവിധാനങ്ങൾ ഒരുക്കപ്പെട്ട സംസ്ഥാനത്തെ ആദ്യ നിയോജകമണ്ഡലമായി പൂഞ്ഞാർ മാറുമെന്ന്‌  അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അറിയിച്ചു. Read on deshabhimani.com

Related News