നക്ഷത്രത്തിൽ നിറഞ്ഞ്‌ കെ എം മാണി



കോട്ടയം കെ എം മാണിയുടെ ജീവിതത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങൾ പതിഞ്ഞ 60 ഫോട്ടോകൾ ആലേഖനം ചെയ്ത കൂറ്റൻ നക്ഷത്രവിളക്ക് സ്ഥാപിച്ച്‌ കേരള യൂത്ത് ഫ്രണ്ട് എം. കേരള കോൺഗ്രസ്‌ എം ആസ്ഥാനത്താണ്‌ നക്ഷത്രം സ്ഥാപിച്ചത്‌. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്റ്‌ സിറിയക് ചാഴികാടന്റെ പക്കൽനിന്ന്‌ കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി നക്ഷത്രവിളക്ക് സ്വീകരിച്ചു. വിവിധ മന്ത്രിസഭകളിൽ കെ എം മാണി സത്യപ്രതിജ്ഞ ചെയ്യുന്ന ചിത്രങ്ങളും ജോൺപോൾ രണ്ടാമൻ മാർപാപ്പയ്ക്കും മദർ തെരേസയ്ക്കും ഒപ്പമുള്ള അപൂർവചിത്രങ്ങളും ബജറ്റ്‌ അവതരിപ്പിക്കാൻ എത്തുന്ന ചിത്രവുമെല്ലാം നക്ഷത്രവിളക്കിൽ കാണാം. Read on deshabhimani.com

Related News