അതിരമ്പുഴ ജങ്ഷൻ, ആട്ടുകാരൻ കവല, 
ഹോളിക്രോസ്സ് റോഡുകൾ ഉദ്‌ഘാടനംചെയ്‌തു



കോട്ടയം ഏറ്റുമാനൂർ–- അതിരമ്പുഴ റോഡിന്റെയും അതിരമ്പുഴ–-- ലിസ്യൂ -കൈപ്പുഴ റോഡിന്റെയും -അടിച്ചിറ–- മാന്നാനം റോഡിന്റെയും സംഗമസ്ഥാനമായ അതിരമ്പുഴ ജങ്ഷൻ നവീകരണത്തോടെ നാടിന്റെ മുഖം തന്നെ മാറി. 6 മീറ്റർ മാത്രം വീതിയുണ്ടായിരുന്ന ജങ്‌ഷൻ ശരാശരി 18 മീറ്റർ വീതിയിലും 400 മീറ്ററോളം നീളത്തിലും നവീകരിച്ചു. ഇതോടെ ഗതാഗതകുരുക്കിന് പരിഹാരമായി. 881ലക്ഷം മുടക്കിയായിരുന്നു നവീകരണം.  അതിരമ്പുഴ ജങ്‌ഷനേയും ഏറ്റുമാനൂർ–- - വെച്ചൂർ റോഡിനെയും ബന്ധിപ്പിക്കുന്ന അതിരമ്പുഴ ആട്ടുകാരൻ കവല റോഡിന്റെ നിർമാണവും പൂർത്തിയായി. രണ്ട്‌ കിലോമീറ്റർ നീളമുള്ള റോഡ് ആധുനികരീതിയിൽ ബിഎംബിസി നിലവാരത്തിലാണ് പൂർത്തീകരിച്ചത്. ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിൽ തെള്ളകം ഭാഗത്ത് എം സി റോഡിനേയും–- പഴയ എം സി റോഡിനെയും ബന്ധിപ്പിക്കുന്ന ഹോളി ക്രോസ്സ് റോഡും ആധുനിക നിലവാരത്തിൽ പൂർത്തീകരിച്ചു. 445 ലക്ഷം രൂപ മുടക്കിയാണ് അതിരമ്പുഴ ആട്ടുകാരൻ കവല, ഹോളി ക്രോസ്സ് റോഡുകൾ നവീകരിച്ചത്. ചൊവ്വാഴ്‌ച അതിരമ്പുഴയിൽ നടന്ന ചടങ്ങിൽ  റോഡുകൾ  മന്ത്രി  പി എ മുഹമ്മദ്‌ റിയാസ്‌  ഓൺലൈനായി ഉദ്‌ഘാനം ചെയ്‌തു. മന്ത്രി   വി എൻ വാസവൻ അധ്യക്ഷനായി. ജോസ്‌ കെ മാണി എംപി, ഫ്രാൻസിസ്‌ ജോർജ്‌ എം പി തുടങ്ങി നിരവധി പ്രമുഖർ സംബന്ധിച്ചു.   Read on deshabhimani.com

Related News