എംജിയിലെ ഫുട്‌ബോൾ ആരവങ്ങൾക്ക്‌ കിക്കോഫ്

എംജി സർവകലാശാല ക്യാമ്പസിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ 
നിർമിച്ച ഫ്ലഡ്‌ ലിറ്റ്‌ സ്‌റ്റേഡിയം


 കോട്ടയം പ്രിയദർശിനി ഹിൽസിലെ മെക്‌സിക്കൻ പച്ച പുതച്ച ഫുട്‌ബോൾ മൈതാനത്ത്‌ കാൽപ്പന്തുകളിയുടെ ആരവമുയരുകയായ്‌. എംജി സർവകലാശാല ക്യാമ്പസിൽ അന്താരാഷ്‌ട്ര നിലവാരത്തിൽ നിർമിച്ച ഫ്ലഡ്‌ ലിറ്റ്‌ സ്‌റ്റേഡിയത്തിലെ ആദ്യമത്സരത്തിന്‌ ബുധനാഴ്ച പന്തുരുളുന്നതോടെ പുതിയ കായികക്കുതിപ്പിന്‌ വിസിൽ മുഴങ്ങും. ഇന്ത്യയിലെ ഐസിഎസ്ഇ, ഐഎസ്ഇ സ്‌കൂൾ ബോർഡ്(സിഐഎസ്‌സിഇ) നടത്തുന്ന ദേശീയ കായികമത്സരങ്ങളുടെ ഭാഗമായുള്ള ആൺകുട്ടികളുടെ ഫുട്‌ബോൾ ടൂർണമെന്റുകൾക്കാണ്‌ സ്‌റ്റേഡിയം വേദിയാകുന്നത്‌. രാവിലെ 6.30ന്‌ നടക്കുന്ന ഉദ്‌ഘാടന മത്സരത്തോടെയാണ്‌ ചാമ്പ്യൻഷിപ്പിന്‌ തുടക്കമാകുക.  എൽഡിഎഫ്‌ സർക്കാർ അനുവദിച്ച 2.74 കോടി രൂപ മുടക്കിയാണ്‌ എംജി യൂണിവേഴ്‌സിറ്റി മുൻകൈ എടുത്ത്‌ മൈതാനം നിർമിച്ചത്‌. അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്ന സ്‌റ്റേഡിയങ്ങളിലുള്ള മെക്‌സിക്കൻ ബർമുഡ ഗ്രാസ്‌ ടർഫാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. സ്വിച്ചിട്ടാൽ നനയ്‌ക്കുന്ന സ്‌പ്രിങ്ക്‌ളർ സംവിധാനവുമുണ്ട്‌. മൈതാനത്തിന്റെ അടിയിൽനിന്ന്‌ ഉയർന്നുവന്ന്‌, പുല്ല്‌ നനച്ച ശേഷം താഴേക്കിറങ്ങും. വിദേശ സ്‌റ്റേഡിയത്തിന്റെ അതേ മാതൃകയിലുള്ള ഡ്രെയ്‌നേജ്‌ സംവിധാനവും ഇവിടെ ഒരുക്കിയിട്ടുണ്ട്‌.  Read on deshabhimani.com

Related News