കണ്ടറിയാം കണ്ടൽ ഇല്ലെന്ന്‌



കോട്ടയം കണ്ടലമ്മച്ചിയുടെ സ്വന്തം നാടാണ്‌ കുമരകം. പക്ഷേ അവിടെ ഇപ്പോൾ കണ്ടൽച്ചെടികളുടെ അവസ്ഥ എന്താണ്‌? ജൈവ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സുപ്രധാന പങ്കുവഹിക്കുന്ന കണ്ടൽച്ചെടി ഇന്ന്‌ കുമരകത്ത്‌ അപൂർവകാഴ്‌ചയായി. അമ്പത്‌ വർഷം മുമ്പ്‌ ഇവിടെയുണ്ടായിരുന്ന ചെടികളുടെ 20 ശതമാനേ ഇപ്പോൾ കാണാനുള്ളൂ–-  പരിസ്ഥിതി പ്രവർത്തകർ പറയുന്നു. ഇതിനെ പാഴ്‌ച്ചെടിയായി മാത്രം കാണുന്നവരാണധികവും. കുമകരത്ത്‌ ഒരുകാലത്ത്‌ സമൃദ്ധമായിരുന്ന കണ്ടൽച്ചെടി ഇന്ന്‌ പൊങ്ങലക്കരി, പക്ഷിസങ്കേതം, മറ്റ്‌ ഉൾപ്രദേശങ്ങൾ എന്നിവിടങ്ങളിൽ മാത്രമായി. വേമ്പനാട്ട്‌ കായൽ കൈയേറ്റവും റിസോർട്ട്‌ വൽക്കരണവും ആണ്‌  ഇതിന്‌ പ്രധാന കാരണം.    Read on deshabhimani.com

Related News