നാടിന്‌ ആഘോഷമായി
ഭൂഗർഭപാത സമർപ്പണം



കോട്ടയം  ജില്ലയിലെ ആദ്യ ഭൂഗർഭപാതയായ കോട്ടയം മെഡിക്കൽ കോളേജ്‌ ഭൂഗർഭപാത അത്യാധുനികരീതിയിൽ നിർമാണം പൂർത്തീകരിച്ച്‌ തുറന്നുകൊടുത്തത്‌ ഉത്സവാന്തരീക്ഷത്തിൽ. രാഷ്‌ട്രീയ, സാംസ്‌കാരിക, സാമൂഹികരംഗത്തെ പ്രമുഖരും ആശുപത്രി ജീവനക്കാരും നാട്ടുകാരുമടക്കം വൻജനാവലിയാണ്‌ ചടങ്ങിനെത്തിയത്‌. മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനംചെയ്‌തു. മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി ശിലാഫലകം അനാഛാദനം ചെയ്ത്‌ ഭൂഗർഭപാത നാടിന്‌ സമർപ്പിച്ചു.  1981 എംബിബിഎസ് ബാച്ച് 22 ലക്ഷം രൂപ ചെലവിൽ നിർമിച്ചുനൽകിയ വജ്രജൂബിലി കവാടം മന്ത്രി വി എൻ വാസവൻ ഉദ്‌ഘാടനംചെയ്‌തു. ഹൗസ്‌കീപ്പിങ്‌ വിഭാഗത്തിന്‌ അനുവദിച്ച ലോറിയുടെ ഫ്‌ളാഗ്‌ ഓഫും നടത്തി. അഡ്വ. കെ ഫ്രാൻസിസ്‌ ജോർജ്‌ എംപി, കലക്ടർ ജോൺ വി സാമുവൽ, മെഡിക്കൽ കോളേജ്‌ പ്രിൻസിപ്പൽ ഡോ. വർഗീസ്‌ പി പുന്നൂസ്‌, സുപ്രണ്ട്‌ ഡോ. ടി കെ ജയകുമാർ, ഐസിഎച്ച്‌ സുപ്രണ്ട്‌ ഡോ. കെ പി ജയപ്രകാശ്‌, ആർപ്പൂക്കര പഞ്ചായത്ത്‌ പ്രസിഡന്റ്‌ ദീപാ ജോസ്‌, ജില്ലാ പഞ്ചായത്തംഗം റോസമ്മ സോണി, അലുംമ്‌നി അസോസിയേഷൻ പ്രസിഡന്റ്‌ ഡോ. ജോസ്‌ ടോം, കാരിത്താസ്‌ ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത്‌, മാന്നാനം കെ ഇ സ്‌കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ്‌ മുല്ലശേരി, ഏറ്റുമാനൂർ ബ്ലോക്ക്‌ പഞ്ചായത്തംഗം അന്നമ്മ മാണി, ആർപ്പൂക്കര പഞ്ചായത്തംഗം അരുൺ കെ ഫിലിപ്പ്, ഡിസിഎച്ച്‌ പ്രസിഡന്റ്‌ സി ജെ ജോസഫ്‌, ആർപ്പൂക്കര സഹകരണബാങ്ക്‌ പ്രസിഡന്റ്‌ കെ കെ ഹരിക്കുട്ടൻ, രാഷ്‌ട്രീയ പാർടി നേതാക്കളായ എ വി റസ്സൽ, ബാബു ജോർജ്‌, ബിനു ബോസ്‌, സോബിൻ തെക്കേടം, ജാേസ്‌ ഇടവഴിക്കൽ, സ്വാഗതസംഘം കൺവീനർ കെ എൻ വേണുഗോപാൽ, പൊതുമരാമത്ത്‌ നിരത്ത്‌ വിഭാഗം എക്‌സിക്യൂട്ടീവ്‌ എൻജിനിയർ കെ ജോസ്‌ രാജൻ, ജില്ലയിലെ ആദ്യ ഭൂഗർഭപാതയായ കോട്ടയം മെഡിക്കൽ കോളേജ്‌ ഭൂഗർഭപാത അത്യാധുനികരീതിയിൽ നിർമാണം പൂർത്തീകരിച്ച്‌ തുറന്നുകൊടുത്തത്‌ ഉത്സവാന്തരീക്ഷത്തിൽഅസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർ പി ബി വിമൽ, പിഡബ്ല്യുഡി അസി. എക്‌സിക്യൂട്ടീവ്‌ എൻജിനിയർ ദീപ വർഗീസ്‌ എന്നിവർ സംസാരിച്ചു.  കരാർ ഏറ്റെടുത്ത്‌ നിർമാണം സമയബന്ധിതമായി പൂർത്തീകരിച്ച സോണി മാത്യു പാലാത്ര, കവാടം രൂപകൽപ്പന ചെയ്‌ത പ്രിൻസ്‌ മാത്യു, 1981 എംബിബിഎസ്‌ ബാച്ച്‌ എന്നിവരെ മന്ത്രി ആദരിച്ചു. Read on deshabhimani.com

Related News