കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി



പൊൻകുന്നം  ചിറ്റാർപുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവിനെ ഒഴുക്കിൽപ്പെട്ട് കാണാതായി. ചിറക്കടവ് മൂന്നാം മൈലില്‍ ചെക്ക്ഡാമിന് സമീപം കുളിക്കാനിറങ്ങിയ പാലാ വലവൂര്‍ ഇളംതോട്ടത്തില്‍ അരുണ്‍ചന്ദ്രന്‍(29)നെയാണ് കാണാതായത്.  ഞായർ വൈകിട്ട് നാലോടെയാണ് സംഭവം.  കാഞ്ഞിരപ്പള്ളി ഫയര്‍ഫോഴ്‌സും ഈരാറ്റുപേട്ട ടീം എമര്‍ജന്‍സിയും പൊന്‍കുന്നം പൊലീസും നാട്ടുകാരും ചേർന്ന് സ്ഥലത്തു തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. രാത്രി വൈകിയതോടെ വെളിച്ചകുറവ് മൂലം തിരച്ചിൽ നിർത്തി. ഗ്രാമദീപം കവലയ്ക്ക് സമീപം ബന്ധുവീട്ടിൽ എത്തിയതാണ് യുവാവ്. Read on deshabhimani.com

Related News