ചാവറ സ്‌കൂളും കോട്ടയം ലൂർദും മുന്നേറുന്നു

മാർഗംകളിയിൽ ഒന്നാം സ്ഥാനം നേടിയ ടീം, ചാവറ പബ്ലിക്‌ സ്‌കൂൾ പാലാ.


 മരങ്ങാട്ടുപിള്ളി  ലേബർ ഇന്ത്യയിൽ നടക്കുന്ന സഹോദയ സിബിഎസ്ഇ സ്‌കൂൾ കലോത്സവം ‘സർഗസംഗമം’ രണ്ടുദിവസം പിന്നിടുമ്പോൾ 684 പോയിന്റുമായി ചാവറ പബ്ലിക് സ്‌കൂൾ പാലാ ഒന്നാം സ്ഥാനത്തും 617 പോയിന്റുമായി കോട്ടയം ലൂർദ് പബ്ലിക് സ്‌കൂൾ രണ്ടാംസ്ഥാനത്തും 538 പോയിന്റുമായി മരിയൻ സീനിയർ സെക്കൻഡറി സ്‌കൂൾ മൂന്നാം സ്ഥാനത്തുമാണ്‌. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എറണാകുളം ജില്ലകളിലെ 120 വിദ്യാലയങ്ങളിൽനിന്ന്‌ 6000 കുട്ടികൾ പങ്കെടുക്കുന്നു. 21 വേദികളിലായാണ്‌ ഗ്രൂപ്പ്, വ്യക്തിഗത മത്സരങ്ങൾ നടക്കുന്നത്‌.  മത്സരം ശനിയാഴ്ച സമാപിക്കും.     Read on deshabhimani.com

Related News