അറിവ് നയിക്കട്ടെ



കോട്ടയം അറിവിൻ പോരാട്ടത്തിലേക്ക്‌ ജാലകം തുറന്ന്‌ അക്ഷരമുറ്റത്ത്‌ മിന്നിത്തിളങ്ങാൻ ഇന്ന്‌ പ്രതിഭകളെത്തും. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ ജില്ലാതല മത്സരം ഞായർ രാവിലെ 10ന്‌ കോട്ടയം ബസേലിയസ്‌ കോളേജിൽ നടക്കും. കലക്ടർ ജോൺ വി സാമുവൽ ഉദ്‌ഘാടനംചെയ്യും. സബ്‌ജില്ലയിൽ ഒന്നും രണ്ടും സ്ഥാനംനേടിയ കുട്ടികളാണ്‌ പങ്കെടുക്കുക. രാവിലെ 8.30ന്‌ രജിസ്‌ട്രേഷൻ ആരംഭിക്കും. സബ്‌ജില്ലാ മത്സരത്തിൽ ലഭിച്ച സാക്ഷ്യപത്രവും സ്‌കൂൾ ഐഡി കാർഡും കൊണ്ടുവരണം.  ജില്ലാമത്സരത്തിന്റെ സമ്മാനദാനം പിന്നീട്‌ നടക്കും. ഓരോ വിഭാഗത്തിലെയും ഒന്നും രണ്ടും സ്ഥാനക്കാർക്ക്‌ യഥാക്രമം പതിനായിരം, അയ്യായിരം രൂപ സമ്മാനത്തുകയും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. ഹൈം ഗൂഗിൾ ടിവിയും കല്യാൺ ജ്വല്ലേഴ്‌സുമാണ്‌ മത്സരത്തിന്റെ മുഖ്യ പ്രായോജകർ. വൈറ്റ്‌ മാർട്ട്‌, വെൻകോബ്‌, ഓക്സിജൻ ഡിജിറ്റൽ ഷോപ്പി, കേരള ബാങ്ക്‌, സിയാൽ, സൂര്യ ഗോൾഡ്‌ ലോൺ, ജോസ്‌കോ ജ്വല്ലേഴ്‌സ്‌, ബാങ്ക് ഓഫ് ബറോഡ, ഇമേജ്‌ മൊബൈൽസ് ആൻഡ്‌ കംപ്യൂട്ടേഴ്‌സ്‌, വള്ളുവനാട്‌ ഈസ്‌റ്റ്‌ മണി, ഗ്ലോബൽ അക്കാദമി എന്നീ സ്ഥാപനങ്ങളാണ്‌ പ്രായോജകർ. അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റിനോടനുബന്ധിച്ച്‌ ഇത്തവണ സയൻസ്‌ പാർലമെന്റും സംഘടിപ്പിക്കും. വിദ്യാർഥികളിൽ ശാസ്‌ത്രബോധം വളർത്താൻ ലക്ഷ്യമിട്ട്‌ സംഘടിപ്പിക്കുന്ന സയൻസ്‌ പാർലമെന്റിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്കാണ്‌ അവസരം. സയൻസ്‌ പാർലമെന്റിൽ ചുങ്കത്തറ മാർത്തോമ കോളേജ് കെമിസ്ട്രി വിഭാഗം മുൻ മേധാവി ഡോ. പ്രസാദ് അലക്സ്‌ കുട്ടികളുമായി സംവദിക്കും. ഗവേഷകൻ, ശാസ്ത്രലേഖകൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ തിളങ്ങിയ ഡോ. പ്രസാദ് അലക്സ്‌ റോയൽ സൊസൈറ്റി ഓഫ് കെമിസ്ട്രിയുടെ ഇൻസ്പിറേഷണൽ കെമിസ്ട്രി പ്രോഗ്രാമിൽ ടീച്ചർ ഡെവലപ്പറായും ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസിന്റെ ജൂനിയർ അക്കാദമി പ്രോഗ്രാമിൽ സ്റ്റുഡന്റ്‌ മെന്ററായും പ്രവർത്തിച്ചിട്ടുണ്ട്. സയൻസ്‌ പാർലമെന്റിന്‌ ഓൺലൈനായി രജിസ്‌റ്റർ ചെയ്യാനുള്ള ലിങ്ക്‌ aksharamuttam.deshabhimani.com.കോട്ടയം Read on deshabhimani.com

Related News