ആകാംക്ഷയുടെ വെള്ളപ്പൊക്കം;
അറിവിന്റെ കരകയറ്റി മോക്ഡ്രിൽ

ജില്ലാ ദുരന്തനിവാരണ അതോ​റിറ്റിയുടെയും ദേശീയ ദുരന്തനിവാരണ 
സേനയുടെയും നേതൃത്വത്തിൽ കുമരകം കവണാറ്റിൻകരയിൽ നടത്തിയ
മോക്ഡ്രിൽ


കോട്ടയം നാട്ടുകാരിൽ ആകാംക്ഷയും അറിവും നിറച്ച് കുമരകത്ത്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെയും ദേശീയ ദുരന്തനിവാരണ സേനയുടെയും മോക്ഡ്രി​ൽ. -പ്രളയ സാഹചര്യങ്ങളിൽ ഒറ്റപ്പെടുന്നവരെയും വെള്ളത്തിൽ വീഴുന്നവരെയും രക്ഷപ്പെടുത്താനും ചികിത്സ ലഭ്യമാക്കാനും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റാനും ദുരന്തനിവാരണ അതോറിറ്റിയും എൻഡിആർഎഫും നടത്തുന്ന ദ്രുതനടപടികളാണ് മോക്ഡ്രില്ലിലൂടെ നാട്ടുകാരെ പരിചയപ്പെടുത്തിയത്.  വെള്ളപ്പൊക്കത്തിൽ കുമരകം കവണാറ്റിൻകര പാലത്തിന്‌ സമീപം 30 പേർ ഒറ്റപ്പെട്ടു പോയെന്ന വിവരം രാവിലെ 10ന് കോട്ടയം തഹസിൽദാർക്ക്‌ ലഭിക്കുന്നതോടെയാണ് മോക്ഡ്രിൽ ആരംഭിച്ചത്.  തുടർന്ന് ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിനെ വിവരം അറിയിക്കുന്നത്‌, ദുരന്തനിവാരണ അതോറിറ്റിയുടെ രക്ഷാപ്രവർത്തന നടപടികൾ, പൊലീസും അഗ്നിരക്ഷാസേനയും മോട്ടോർവാഹനം, റവന്യൂ, ആരോഗ്യം, തദ്ദേശസ്വയംഭരണ വകുപ്പുകളും ജനപ്രതിനിധികളുമടക്കം സംഭവ സ്ഥലത്ത്‌ നടത്തുന്ന പ്രവർത്തനങ്ങൾ, റബർ ഡിങ്കി ബോട്ടുകളും രക്ഷാഉപകരണങ്ങളുമായി കുടുങ്ങിയവരെ രക്ഷിച്ച് കരയിലെത്തിക്കുന്നത്‌ ഉൾപ്പെടെയുള്ളവ ജനങ്ങൾക്ക്‌ നേരിട്ട്‌ മനസിലാക്കാൻ ഇതിലൂടെ സാധിച്ചു.  ദേശീയ ദുരന്തനിവാരണ സേനയുടെ(എൻഡിആർഎഫ്) ചെന്നൈ ആരക്കോണത്തെ നാലാം ബെറ്റാലിയനിലെ 26 സേനാംഗങ്ങളാണ് മോക്ഡ്രില്ലിൽ പങ്കെടുത്തത്. അസിസ്റ്റന്റ് കമാൻഡന്റ് ഡോ. ബി എസ് ഗോവിന്ദ്, ഇൻസ്പെക്ടർ കപിൽ എന്നിവർ നേതൃത്വം നൽകി. വിവിധ വകുപ്പുകളും ആപ്തമിത്ര സേനയും മോക്ഡ്രില്ലിന്റെ ഭാഗമായി. ഹൗസ് ബോട്ട്, മറ്റിതര ബോട്ട് ഉടമകൾക്കും തൊഴിലാളികൾക്കുമായി പരിശീലന-  പരിപാടി  കവണാറ്റിൻകര ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ സംഘടിപ്പിച്ചു. Read on deshabhimani.com

Related News