വിലക്കുറവിൽ വാങ്ങാം സ്‌കൂൾ ഐറ്റംസ്‌

കൺസ്യൂമർ ഫെഡിന്റെ സ്‌കൂൾ വിപണി


  കോട്ടയം വിലക്കയറ്റം പിടിച്ചുനിർത്താൻ കൺസ്യൂമർ ഫെഡിന്റെ സ്‌കൂൾ വിപണി. എന്റെ കേരളം പ്രദർശന  മേളയിലാണ് മാർക്കറ്റ്.  വിദ്യാർഥികൾക്ക്‌ ആവശ്യമായ മുഴുവൻ സാമഗ്രികളും  ലഭിക്കും. പൊതുവിപണിയിൽനിന്ന് 40 ശതമാനം വിലക്കുറവിലാണ്   വില്പന. ചെറിയ ബാഗുകൾ 345 രൂപ മുതലും വലിയ ബാഗുകൾ 640 രൂപ മുതലും ലഭിക്കും. 200 പേജുള്ള ചെറിയ നോട്ട് ബുക്കുകൾക്ക് 30 രൂപയാണ് വില. ഇരട്ടവര ബുക്ക് 29 രൂപ, എ ഫോർ ബുക്ക് -66 രൂപ, എ ഫോർ പേപ്പർ ഒരു ബണ്ടിൽ -298, കുട 395 രൂപ മുതൽ എന്നിങ്ങനെയാണ് വില. പേന, പെൻസിൽ, സ്‌കെയിൽ, ബോക്‌സ് തുടങ്ങിയവും   ലഭിക്കും. സ്റ്റീൽ വാട്ടർ ബോട്ടിൽ, നോട്ട്ബുക്ക്, ബാഗ്, കുട, ബോക്‌സ് തുടങ്ങിയവ കിറ്റുകളായും വാങ്ങാം. ഓഫീസ് സ്റ്റേഷനറി സാധനങ്ങൾക്കും വിലക്കുറവുണ്ട്.     Read on deshabhimani.com

Related News