കർഷകർ മലയോര ജാഥ നടത്തി
മേലുകാവ് കേന്ദ്രസർക്കാർ വനം വന്യജീവിനിയമം ഭേദഗതി ചെയ്യുക, മലയോര മേഖലയിലെ കാട്ടുമൃഗ ആക്രമണങ്ങൾ തടയുക എന്നീ ആവശ്യങ്ങളുമായി ഓൾ ഇന്ത്യ കിസാൻ സഭയുടെ നേതൃത്വത്തിൽ നടക്കുന്ന പാർലമെന്റ് മാർച്ചിന്റെ പ്രചാരണാർഥം മലയോര മേഖലയയിൽ കർഷകജാഥ നടന്നു. 25നാണ് പാർലമെന്റ് മാർച്ച്. ഇതിന്റെ പ്രചാരണാർഥം കർഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ക്യാപ്റ്റനും ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ് വൈസ് ക്യാപ്റ്റനുമായുള്ള ജാഥയാണ് പര്യടനം നടത്തിയത്. ജില്ലാ ജോയിന്റ് സെക്രട്ടറി സജിൻ വട്ടപ്പള്ളിയാണ് മാനേജർ. ഇവരും ജാഥാ അംഗങ്ങളായ ഷമീം അഹമ്മദ്, സി കെ ഹരിഹരൻ, സി മനോജ്, ലതാ എബ്രഹാം, കെ ശശികുമാർ, ജസ്റ്റിൻ ജോസഫ് എന്നിവരും വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥ മുക്കൂട്ടുതറയിൽ സമാപിച്ചു. മേലുകാവിൽ സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. ആർ നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം കെ ആർ അനുരാഗ് അധ്യക്ഷനായി. സിപിഎ എം ജില്ലാ കമ്മിറ്റിയംഗം ജോയ് ജോർജ്, മറ്റ് നേതാക്കളായ രമേശ് ബി വെട്ടിമറ്റം, അനൂപ് കെ കുമാർ, ജസ്റ്റിൻ ജോസഫ് , സി കെ ഹരിഹരൻ എന്നിവർ സംസാരിച്ചു. മുക്കൂട്ടുതറയിൽ നടന്ന സമാപന സമ്മേളനം സംസ്ഥാന എക്സിക്യുട്ടീവ് അംഗം പ്രൊഫ. എം റ്റി ജോസഫ് ഉൽഘാടനം ചെയ്തു.സോമൻ തെരുവത്തിൽ അധ്യക്ഷനായി. കെ സി ജോർജ് കുട്ടി, എം വി ഗിരീഷ് കുമാർ, എം എസ് സതീഷ് കുമാർ എന്നിവർ സംസാരിച്ചു. പാർലമെന്റ് മാർച്ച് നടക്കുന്ന 25 ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസിലേക്ക് കർഷകർ മാർച്ചും ധർണയും നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്ഘാടനം ചെയ്യും. Read on deshabhimani.com