സാക്ഷരതാ സംഗമവും പദ്ധതിഉദ്ഘാടനവും നാളെ



കോട്ടയം വനിതാ ശിശുവികസന വകുപ്പിന്റെയും ജില്ലാ സാക്ഷരതാമിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാക്ഷരതാ സംഗമവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ഞായറാഴ്ച  നടക്കും.      അന്താരാഷ്ട്ര സാക്ഷരതാ വാരാചരണ സമാപനത്തോടനുബന്ധിച്ച് നടക്കുന്ന സാക്ഷരതാസംഗമം ചങ്ങനാശേരി ജിഎംഎച്ച്എസ് എസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10.30 ന്   ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഹയർ സെക്കൻഡറി തുല്യതാ ക്ലാസുകളുടെ ഉദ്ഘാടനം നടത്തും.   Read on deshabhimani.com

Related News