ഓണം ഗംഭീരമാക്കി കുടുംബശ്രീ

കുടുംബശ്രീ ഏറ്റുമാനൂരിൽ നടത്തിയ ഓണം വിപണനമേളയിൽനിന്ന്‌ (ഫയൽചിത്രം)


 കോട്ടയം ഓണം അടിപൊളിയാക്കി കുടുംബശ്രീ വിപണനമേളകൾ. ജില്ലയിൽ 2.59 കോടിയുടെ വിറ്റുവരവാണ്‌ കുടുംബശ്രീ ഓണംവിപണനമേളകളിലൂടെ ഉണ്ടായത്‌. കഴിഞ്ഞവർഷം 1.45 കോടിയായിരുന്നു വിറ്റുവരവ്‌.  ജെഎൽജി ഗ്രൂപ്പുകളുടെ കാർഷികോൽപ്പന്നങ്ങളുടെ വിപണനത്തിൽനിന്ന്‌ മാത്രമായി 1, 0 5, 94,714 രൂപയാണ്‌ ലഭിച്ചത്‌. 2,41850 കിലോ പച്ചക്കറിയാണ്‌ വിറ്റത്‌. 9327 കിലോ പൂക്കൾ വിറ്റതിലൂടെ 12,58700 രൂപയും മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വിപണനത്തിലൂടെ 6,42171 രൂപയും. ആകെ 1, 24, 95,585 രൂപയുടെ വിൽപ്പന. ഇതുകൂടാതെ സൂക്ഷമസംരംഭകരുടെ ഉൽപ്പന്നങ്ങളും വലിയ ലാഭമുണ്ടാക്കി. കുടുംബശ്രീ കർഷകരുടെ ഉൽപ്പന്നങ്ങൾക്ക്‌ പുറമെ പ്രാദേശിക കർഷകരുടെ ഉൽപ്പന്നങ്ങളും ഇടനിലക്കാരില്ലാതെ നേരിട്ട്‌ മേളയിലെത്തിച്ചു. ഇതോടെ പ്രദേശിക കർഷകർക്കും കുടുംബശ്രീ മേളയിലൂടെ നേട്ടമുണ്ടാക്കാനായി.  ജില്ലാ വിപണനമേള ഉൾപ്പെടെ 155 വിപണനമേളകളാണ്‌ ഓണത്തോടനുബന്ധിച്ച്‌ കുടുംബശ്രീ ജില്ലയിൽ സംഘടിപ്പിച്ചത്‌. പഞ്ചായത്ത്‌ തലത്തിൽ  രണ്ട്‌ ചന്തകളാണ്‌ പ്രവർത്തിച്ചത്‌. കഴിഞ്ഞവർഷമിത്‌ ഒരോന്ന്‌ വീതമായിരുന്നു. ഇത്തവണ കുടുംബശ്രീ സംരംഭങ്ങൾക്ക്‌ മാത്രമല്ല അയൽക്കൂട്ടങ്ങൾക്കും അവരുടെ ഉൽപ്പന്നങ്ങൾ വിപണിയിലെത്തിച്ച്‌ വരുമാനമുണ്ടാക്കാനായി. 8000ത്തോളം യൂണിറ്റുകളുടെ പങ്കാളിത്തമുണ്ടായി. ബ്രാൻഡഡ്‌ കമ്പനികളെ വെല്ലുന്ന രീതിയിൽ വിപണിയിലെത്തിച്ച കുടുംബശ്രീ ബ്രാൻഡഡ്‌ ഉൽപ്പന്നങ്ങളും വലിയ നേട്ടമാണ്‌ സമ്മാനിച്ചത്‌. കാലാവസ്ഥ അനുകൂലമായതും ഗുണകരമായി.  Read on deshabhimani.com

Related News