തിരുനക്കരയിലെ കെട്ടിടം പൊളിക്കൽ: ബസുകൾ ഇങ്ങനെ പോകണം
കോട്ടയം തിരുനക്കര പഴയ ബസ് സ്‌റ്റാൻഡ് കെട്ടിടം പൊളിക്കുന്നതിനാൽ നഗരത്തിലെ ബസ് ഗതാഗതം പുനക്രമീകരിച്ചു. കെകെ റോഡ് വഴി വരുന്ന ബസുകൾ തിരുനക്കര മൈതാനം ചുറ്റി ഗാന്ധി സ്ക്വയറിൽനിന്ന് ശീമാട്ടി റൗണ്ട് തിരിഞ്ഞ് ശാസ്ത്രി റോഡിൽ ആളെ ഇറക്കി ടിഎംഎസ് ജങ്‌ഷൻ വഴി നാഗമ്പടത്തേക്ക് പോകണം. എംസി റോഡിലൂടെ ചങ്ങനാശേരി ഭാഗത്തുനിന്ന് വരുന്ന ബസുകളും ഇതേ വഴി നാഗമ്പടത്തേക്ക് പോകണം. ഏറ്റുമാനൂർ ഭാഗത്തുനിന്ന് വരുന്ന ബസുകൾ ഗാന്ധി സ്ക്വയറിൽനിന്ന് ശീമാട്ടി റൗണ്ട് തിരിഞ്ഞ് ശാസ്ത്രി റോഡിൽ ആളെ ഇറക്കി ടിഎംഎസ് ജങ്‌ഷൻ, നാഗമ്പടം, സിയേഴ്സ് ജങ്‌ഷൻ വഴി പോകണം. കുമരകം – പരിപ്പ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ പതിവുപോലെ സർവീസ് നടത്തണം. ചുങ്കം – കുടയംപടി- –- കുടമാളൂർ- –- മെഡിക്കൽ കോളേജ് വഴി വരുന്നതും പോകുന്നതുമായ ബസുകൾ നാഗമ്പടം സ്റ്റാൻഡിൽ നിന്ന് സർവീസ് ആരംഭിച്ച് ബേക്കർ ജങ്‌ഷനിലെത്തി ദീപിക ബസ് സ്റ്റോപ്പിലെത്തി ആളെ കയറ്റി പോകണം. തിരികെ അതേ റൂട്ടിൽ വന്ന് നാഗമ്പടത്ത് സർവീസ് അവസാനിപ്പിക്കണം. തിരുവാർപ്പ് ഭാഗത്തുനിന്ന് വരുന്ന ബസുകൾ പതിവ് പോലെ പുളിമൂട് ജങ്‌ഷനിലെത്തി ആളെയിറക്കി ശീമാട്ടി റൗണ്ട് വഴി ശാസ്ത്രി റോഡിലെത്തി ആളെയിറക്കി നാഗമ്പടം സ്റ്റാൻഡിൽ ട്രിപ്പ് അവസാനിപ്പിക്കണം. തിരികെ നാഗമ്പടത്തുനിന്ന് ബേക്കർ ജങ്‌ഷൻ,- സെൻട്രൽ ജങ്‌ഷൻ - കെഎസ്‌ആർടിസി, ഐഡ ജങ്‌ഷൻ-, പുളിമൂട് ജങ്‌ഷൻ വഴി പോകണം. Read on deshabhimani.com