ശാസ്‌ത്രബോധം അനിവാര്യമായ കാലഘട്ടം: ജോൺ വി സാമുവൽ





കോട്ടയം ശാസ്‌ത്രബോധം വളരെയധികം അനിവാര്യമായ കാലഘട്ടത്തിലൂടെയാണ്‌ നാം കടന്നുപോകുന്നതെന്ന്‌ കലക്ടർ ജോൺ വി സാമുവൽ. വസ്‌തുതയെ മൂടിവയ്‌ക്കുന്ന പ്രചാരണങ്ങൾ സമൂഹത്തിൽ ഉണ്ടാകുന്നുണ്ട്‌. യഥാർഥ്യത്തിൽ സംഭവിക്കുന്നത്‌ തിരിച്ചറിയാൻ എന്താണ്‌ ശാസ്‌ത്രമെന്ന്‌ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റ്‌ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു കലക്ടർ. അറിവ്‌ വിരൽത്തുമ്പിൽ ലഭിക്കുന്ന കാലഘട്ടത്തിൽ വ്യക്തതയുള്ള അറിവാണോ കിട്ടിയതെന്നാണ്‌ ചിന്തിക്കേണ്ടത്‌. നല്ല അറിവുകളെ സാംശീകരിച്ച്‌ അതിലേക്ക്‌ കൈപിടിച്ച്‌ നടത്തുകയാണ്‌ ദേശാഭിമാനിയുടെ അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌. ഫെസ്റ്റ്‌ ഏറ്റെടുത്ത്‌ കുട്ടികളെ മുന്നോട്ടുനയിക്കുന്ന  ദേശാഭിമാനിക്ക്‌ ആശംസകൾ അറിയിക്കുന്നതായും കലക്ടർ പറഞ്ഞു. Read on deshabhimani.com

Related News