സെൽഫിയും എടുത്തു 
മത്സരവും കണ്ടൂ

അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് നടന്ന ബസേലിയസ് കോളേജിൽ ഒരുക്കിയ മലരിക്കൽ സെൽഫി പോയിന്റ്


കോട്ടയം വലിയ ഫ്ലക്‌സ്‌ ബോർഡിൽ മലരിക്കൽ ആമ്പൽ വസന്തം. മുമ്പിൽ ഐ ലവ്‌ ദേശാഭിമാനി എന്നെഴുതിയ ബോർഡ്‌. ഇതിനോട്‌ ചേർന്നുനിന്ന്‌ സെൽഫിയെടുക്കാനും സംവിധാനം. മലരിക്കലിൽ പോയില്ലെങ്കിലും ആമ്പൽ കണ്ട്‌ സെൽഫി എടുക്കാനുള്ള അവസരവും ഒരുക്കിയായിരുന്നു അക്ഷരമുറ്റം മത്സരം നടന്നത്‌. ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്‌റ്റിനോട്‌ അനുബന്ധിച്ച്‌ വേദിയായ ബസേലിയസ്‌ കോളേജിൽ തയ്യാറാക്കിയ സെൽഫി പോയിന്റിലാണ്‌ മലരിക്കൽ ആമ്പൽ വസന്തം ശ്രദ്ധേയമായത്‌. പ്രധാന വേദിക്ക്‌ സമീപത്തായിരുന്നു പോയിന്റ്‌. Read on deshabhimani.com

Related News