മണ്ണറിഞ്ഞു, മനംപോലെ വിളവ്
കോട്ടയം പൂക്കാലം ചൊരിഞ്ഞ സമൃദ്ധിയിൽനിന്ന് മണ്ണിനെ കൂടുതൽ അറിയാൻ ഇറങ്ങിത്തിരിച്ചവർ, പ്രതീക്ഷ തെറ്റിയില്ല, മണ്ണറിഞ്ഞ് വിതച്ചവർക്ക് പ്രതിഫലം മനംനിറയ്‌ക്കുന്ന വിളവ്. വാരിശേരി ഇടാട്ടുതറ ഇ എൽ ഷെഫീക്കും ഭാര്യ അജീനയും നാടറിയുന്ന കർഷകരാണ്. വീട്ടുവളപ്പിൽ അടുക്കളയിലേക്കുള്ളതെല്ലാം വിളയിച്ചിരുന്നു എന്നതിനപ്പുറം തുടക്കത്തിൽ ഈ ദമ്പതികൾ ചിന്തിച്ചിരുന്നില്ല. ഓണക്കാലത്ത് വീടിന് സമീപം നടത്തിയ ബന്തിക്കൃഷിയാണ് ഇവരെ മുഴുവൻ സമയ കർഷകരാക്കി മാറ്റിയത്. 100 കിലോയിലധികം പൂക്കൾ വിറ്റുപോയി. പൂക്കാലം കഴിഞ്ഞതോടെ എന്തുകൊണ്ട് പച്ചക്കറിയും വിറ്റുകൂടാ എന്ന ചിന്തയാണ് വ്യാവസായിക അടിസ്ഥാനത്തിൽ കൃഷിചെയ്യാനുള്ള തീരുമാനത്തിലെത്തിച്ചത്. സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള 25 സെന്റ് സ്ഥലത്തേക്ക് കൂടി പച്ചക്കറി കൃഷി വ്യാപിപ്പിച്ചു. Read on deshabhimani.com