ഏഴരപ്പൊന്നാനയ്ക്ക്‌ ഒരുങ്ങി ഏറ്റുമാനൂർ

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് തന്ത്രി താഴമൺമഠം കണ്ഠര് രാജീവരുടെ നേതൃത്വത്തിൽ കൊടിയേറ്റുന്നു


ഏറ്റുമാനൂർ   ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവത്തിന്  കൊടിയേറി. തന്ത്രി താഴമൺ മഠം കണ്ഠര് രാജീവര്, മേൽശാന്തി മൈവാടി പദ്മനാഭൻ സന്തോഷ് എന്നിവരുടെ കാർമികത്വത്തിൽ കൊടിയേറ്റ് നടന്നു.  തിമില വാദന കുലപതി  ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരും സംഘവും അണിനിരന്ന മേജർസെറ്റ് പഞ്ചവാദ്യം മേളക്കൊഴുപ്പേകി. നാനാദിക്കിൽനിന്നും വൻ ജനാവലിയാണ് ഉത്സവത്തിനെ വരവേൽക്കാൻ ക്ഷേത്രാങ്കണത്തിലേക്ക്‌ ഒഴുകിയെത്തിയത്. ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ. കെ അനന്തഗോപൻ കലാപരിപാടികളുടെ ഉദ്ഘാടനം ചെയ്‌തു. സംഗീതസദസ്, ഓട്ടൻതുള്ളൽ, ഭരതനാട്യം, നൃത്തനൃത്യങ്ങൾ, തിരുവാതിരകളി, കോൽക്കളി, മോഹിനിയാട്ടം, ക്ലാസിക്കൽ ഡാൻസ് എന്നിവയാണ് ഒന്നാം ഉത്സവ ദിനത്തിൽ അരങ്ങുണർത്തിയത്.  എട്ടാം ഉത്സവമായ 28 - ന് രാത്രി 12 നാണ് ഏഴരപ്പൊന്നാന ദർശനവും വലിയകാണിക്കയും. എട്ടാം ഉത്സവത്തിന് നടൻ ജയറാമിന്റെ നേതൃത്വ ത്തിൽ 111 -ൽപ്പരം കലാകാരന്മാർ പങ്കെടുക്കുന്ന സെപ്ഷ്യൽ പഞ്ചാരിമേളവുമുണ്ട് . Read on deshabhimani.com

Related News