വിശദ പഠനത്തിന്‌ ഏജൻസിയെ 
നിയോഗിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ

മലങ്കര -മീനച്ചിൽ കുടിവെള്ള പദ്ധതി നിർമാണം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്‌ഘാടനംചെയ്യുന്നു


പാലാ   മീനച്ചിൽ റിവർവാലി പദ്ധതി നടപ്പാക്കാനുള്ള സാധ്യത സർക്കാർ പരിഗണിക്കുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. പദ്ധതി സംബന്ധിച്ച് വിശദ പഠനം നടത്താൻ ഏജൻസിയെ നിയോഗിച്ചതായും ഇതിനായി സർക്കാർ 2.13 കോടി രൂപ അനുവദിച്ചതായും മന്ത്രി പറഞ്ഞു. മലങ്കര-–-മീനച്ചിൽ കുടിവെള്ള  പദ്ധതി നിർമാണോദ്ഘാടനം നടത്തുകയായിരുന്നു അദ്ദേഹം.    ഇടുക്കി ജലവൈദ്യുതിക്ക്‌ വിനിയോഗിച്ച വെള്ളം തുരങ്കം വഴി   മൂന്നിലവിലെത്തിച്ച് മീനച്ചിലാറ്റിലൂടെ 76 കിലോമീറ്റർ ചുറ്റളവിൽ ജലലഭ്യത ഉറപ്പാക്കാൻ കഴിയുന്നതാണ്‌ മീനച്ചിൽ റിവർവാലി  പദ്ധതി.  രണ്ടുവർഷത്തിനുള്ളിൽ 70.85 ലക്ഷം ഗ്രാമീണ കുടുംബങ്ങളിലേക്ക്  കുടിവെള്ള കണക്ഷൻ എത്തിക്കും. അതോറിറ്റി ഇതേവരെ നടപ്പാക്കിയതിനേക്കാൾ ഏറ്റവും ബൃഹത്തായ പദ്ധതിയാണ്‌ മീനച്ചിൽ-–-മലങ്കര പദ്ധതി. മീനച്ചിൽ, കാഞ്ഞിരപ്പള്ളി പാലാ  താലൂക്കുകളിലായി 13 പഞ്ചായത്തുകളിൽ അമ്പതിനായിരത്തോളം കുടുംബങ്ങളിൽ കുടിവെള്ളമെത്തിക്കാൻ കഴിയും. പ്രവൃത്തികൾ ഏകോപിപ്പിക്കാൻ പാലായിൽ പ്രത്യേക ഡിവിഷൻ പ്രവർത്തനമാരംഭിച്ചു. കെ എം മാണി തുടങ്ങിയ പദ്ധതിക്ക് നിർമാണം ആരംഭിക്കാൻ സാധിച്ചത് ഏറെ സന്തോഷമാണെന്നും മന്ത്രി പറഞ്ഞു.  സർക്കാർ പ്രഖ്യാപിച്ച പദ്ധതികളോരോന്നും സമയബന്ധിതമായി പൂർത്തീകരിച്ച് വരികയാണെന്ന് അധ്യക്ഷനായ മന്ത്രി വി എൻ വാസവൻ പറഞ്ഞു. എരുമേലി വിമാനത്താവളത്തിന് സ്ഥലം ഏറ്റെടുക്കാൻ വിജ്ഞാപനം നടത്തിയത് ഇതിന്‌ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ജോസ് കെ മാണി എംപി ആമുഖപ്രഭാഷണം നടത്തി. എംപിമാരായ ആന്റോ ആന്റണി, തോമസ് ചാഴികാടൻ, Read on deshabhimani.com

Related News