എംജിക്ക്‌ ആദരവും കെ ആർ നാരായണൻ പ്രതിമ അനാച്ഛാദനവും



കോട്ടയം ഉന്നത വിദ്യാഭ്യാസ വകുപ്പിന്‌ കീഴിൽ ജില്ലയിൽ പൂർത്തീകരിച്ച 8.74 കോടി രൂപയുടെ വിവിധ പദ്ധതികൾ  മന്ത്രി ഡോ. ആർ ബിന്ദു ചൊവ്വാഴ്ച ഉദ്ഘാടനംചെയ്യും.      കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ്‌ ആർട്‌സിൽ കെ ആർ നാരായണന്റെ അർധകായ പ്രതിമ അനാച്ഛാദനവും നാക്‌ എ പ്ലസ്‌, പ്ലസ്‌ നേടിയ എംജിക്ക്‌ സംസ്ഥാന സർക്കാരിന്റെ ആദരസമർപ്പണവും മന്ത്രി നടത്തും. ചടങ്ങുകളിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടികളുടെ ഭാഗമായാണ് പരിപാടികൾ.     രാവിലെ പത്തരയ്ക്ക് സർവകലാശാലാ സ്‌റ്റേഡിയത്തിൽ 2.74 കോടി രൂപ ചെലവിട്ട് പൂർത്തിയാക്കിയ ഫിഫ നിലവാരത്തിലുള്ള ഫ്ളഡ്‌ലിറ്റഡ് നാച്വറൽ ടർഫ് ഫുട്ബോൾ കോർട്ട്‌ മന്ത്രി ബിന്ദു തുറന്നുകൊടുക്കും. പതിനൊന്നരക്ക്‌ സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ്‌ അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ (സി-പാസ്) ഒരു കോടി രൂപക്ക്‌ പൂർത്തിയാക്കിയ ഔഷധ ഗുണനിലവാര പരിശോധനാ കേന്ദ്രവും മന്ത്രി ഉദ്ഘാടനംചെയ്യും.     കെ ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഉച്ചയ്ക്ക് ഒന്നിനാണ്‌ പ്രതിമ അനാച്ഛാദനം. വൈകിട്ട്‌ മൂന്നരയ്ക്ക് നാട്ടകം ഗവ. കോളേജിൽ അഞ്ചു കോടി രൂപയ്‌ക്ക്‌ നിർമിച്ച, നൂറ്റിഅമ്പതിലധികം പേർക്ക് താമസസൗകര്യം സജ്ജമാക്കിയിട്ടുള്ള വനിതാ ഹോസ്‌റ്റൽ മന്ദിരവും മന്ത്രി  ബിന്ദു തുറന്നുകൊടുക്കും. Read on deshabhimani.com

Related News