വീട്ടമ്മയുടെ 1.86 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ



കാഞ്ഞിരപ്പള്ളി സിബിഐ ഓഫീസർ ചമഞ്ഞ്  വീട്ടമ്മയെ കബളിപ്പിച്ച് ഒരുകോടി 86 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ  ഒരാൾ അറസ്‌റ്റിൽ. തൃശ്ശൂർ വരന്തരപ്പള്ളി ഭാഗത്ത് ചന്ദ്രശേരി വീട്ടിൽ സലീഷ് കുമാർ  (47) നെയാണ് കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. മുംബൈയിലുള്ള വീട്ടമ്മയുടെ അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയെന്നും കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും പറഞ്ഞു ഭീഷണിപ്പെടുത്തിയാണ്‌ പണം തട്ടിയത്‌. വീട്ടമ്മ പലതവണകളായി  ഇവര്‍ പറഞ്ഞ  അക്കൗണ്ടുകളിലേക്ക് തുക അയച്ചു കൊടുത്തു. പരാതിയെ തുടർന്ന്‌ കാഞ്ഞിരപ്പള്ളി പൊലീസ്  നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയുടെ നഷ്ടപ്പെട്ട  പണം ഇയാളുടെ അക്കൗണ്ടിൽ എത്തിയതായി കണ്ടെത്തി.     ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദിന്റെ നിർദ്ദേശത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ഡിവൈഎസ്‌പി അനിൽകുമാറിന്റെ  നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിൽ ഇയാളെ ഗോവയിൽ നിന്ന്‌ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ തൃശ്ശൂർ ജില്ലയിലെ വരന്തരപ്പള്ളി, കൊരട്ടി സ്റ്റേഷനുകളിലും  ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.  കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ കെ ജി ശ്യാംകുമാർ , എസ്ഐ എം ഡി അഭിലാഷ്, സിപിഒ മാരായ ശ്രീരാജ്, ശ്രീജിത്ത്, ശ്യാം എസ് നായർ, വിമൽ ബി നായർ, അരുൺ അശോക് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.  Read on deshabhimani.com

Related News