ആറാട്ട് നാളെ

വൈക്കത്തഷ്ടമിയുടെ പത്താം ഉത്സവദിവസം രാത്രി നടന്ന വലിയ വിളക്ക് എഴുന്നള്ളിപ്പ്


വൈക്കം ആചാര പെരുമയോടെ  വൈക്കത്തഷ്ടമിയുടെ സമാപന ചടങ്ങായ ആറാട്ട് ഞായറാഴ്ച  നടക്കും. തന്ത്രിമാരായ കിഴക്കിനിയേടത്ത് മേക്കാട് മാധവന്‍ നമ്പൂതിരി, ഭദ്രകാളി മറ്റപ്പള്ളി നാരായണന്‍ നമ്പൂതിരി എന്നിവരുടെ കാര്‍മികത്വത്തില്‍ വൈകിട്ട് അഞ്ചിനാണ് ആറാട്ടെഴുന്നള്ളിപ്പ്. വൈക്കത്തപ്പനെ ആനപ്പുറത്ത് എഴുന്നള്ളിക്കും. എഴുന്നള്ളിപ്പ് ഒരു പ്രദക്ഷിണത്തിനുശേഷം കൊടിമര ചുവട്ടില്‍ എത്തി  പാര്‍വതി ദേവിയോട് യാത്ര ചോദിച്ച ശേഷമാണ് വൈക്കത്തപ്പന്‍ ആറാട്ടിനായി ഗോപുരം ഇറങ്ങുന്നത്. ഉദയനാപുരം ക്ഷേത്രത്തിന്റെ തെക്കേഗോപുരനടയില്‍ എത്തും ഉദയനാപുരത്തപ്പന്‍  എഴുന്നള്ളി അരിയും പൂവും തൂകി എതിരേല്‍ക്കും. ഉദയനാപുരം ഇരുമ്പൂഴിക്കരയിലെ ആറാട്ട് കുളത്തില്‍ വൈക്കത്തപ്പന്റെ ആറാട്ട് നടക്കും.  ആറാട്ടിനുശേഷം ഉദയനാപുരം ക്ഷേത്രത്തില്‍ കൂടിപ്പൂജയും ഉണ്ട്. കൂടിപ്പൂജ വിളക്കിന് ശേഷം ഉദയനാപുരത്തപ്പനോട് വിട പറഞ്ഞു വൈക്കത്തപ്പന്റെ എഴുന്നള്ളിപ്പ്  വൈക്കം ക്ഷേത്രത്തിലേക്ക് യാത്രയാകും.  Read on deshabhimani.com

Related News