കർമ്മശ്രേഷ്ഠാ പുരസ്കാരം മന്ത്രി വി എൻ വാസവന് സമ്മാനിച്ചു
പാമ്പാടി സാമൂഹ്യപ്രവർത്തനരംഗത്ത് ഈടുറ്റ സംഭാവനകൾ നൽകുന്ന വിശിഷ്ട വ്യക്തിത്വത്തിന് പാമ്പാടി ഗ്രാമസേവിനി റെസിഡന്റ്‌സ് അസോസിയേഷൻ പത്തുവർഷത്തിലൊരിക്കൽ നൽകുന്ന "കർമ്മശ്രേഷ്ഠാ പുരസ്കാരം’ മന്ത്രി വി എൻ വാസവന് സമ്മാനിച്ചു. ഗ്രാമസേവിനി റെസിഡന്റ്സ് അസോസിയേഷന്റെ പത്താമത് വാർഷികസമ്മേളനത്തിൽ കോട്ടയം എംപി അഡ്വ. ഫ്രാൻസിസ് ജോർജ് പുരസ്കാരംനൽകി. പാമ്പാടി മൂലക്കര ഐക്യവേദി ഹാളിൽ (പ്രൊഫ. ജോർജ് വർക്കി ഹാൾ) ഗ്രാമസേവിനി പ്രസിഡന്റ് അഡ്വ. കെ ആർ രാജന്റെ അധ്യക്ഷനായി. സമ്മേളനം മന്ത്രി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം പി വി അനീഷ്, റെസിഡന്റ്‌സ് അസോസിയേഷൻ സെക്രട്ടറി ജി വേണുഗോപാൽ, തോമസ് ലാൽ തുടങ്ങിയവർ സംസാരിച്ചു. പാമ്പാടിയിലെ സഹകരണ വിഭ്യാഭ്യാസ സാംസ്കാരിക രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഫാ. കുര്യാക്കോസ് കടുവുംഭാഗം, സി എം മാത്യു ചേനപ്പറമ്പിൽ, ജോർജ് ഏബ്രഹാം തിടുതിടുപ്പിൽ, ഗിരീഷ് കോനാട്ട്, കെ പി ഗോപാലകൃഷ്ണൻനായർ സൗപർണിക, കെ എ ഏബ്രഹാം കിഴക്കയിൽ, കെ എസ് കുര്യാക്കോസ് കുളത്താമാക്കൽ എന്നിവരെയും കേരള കർഷക കടാശ്വാസ കമീഷൻ അംഗമായി സംസ്ഥാന സർക്കാർ നിയമിച്ച ഗ്രാമസേവിനി പ്രസിഡന്റ് അഡ്വ. കെ ആർ രാജനേയും മന്ത്രി വി എൻ വാസവൻ ഉപഹാരംനൽകി ആദരിച്ചു. ഗ്രാമസേവിനി വൈസ് പ്രസിഡന്റ് ആയിരുന്ന അകാലത്തിൽ അന്തരിച്ച ആർ വാസുദേവൻനായരുടെ ഛായാചിത്രം ഫ്രാൻസിസ് ജോർജ് എംപി അനാഛാദനംചെയ്തു. Read on deshabhimani.com