നാടൻ പന്തുകളി: മീനടം ഫൈനലിലേക്ക് പുതുപ്പള്ളി
പുതുപ്പള്ളി മൈതാനം തിങ്ങിനിറഞ്ഞ കാണികളിൽ ആവേശവും ഉദ്വേഗവും നിറച്ചുകൊണ്ട് സിപിഐ എം ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള നാടൻ പന്തുകളി മത്സരത്തിന്റെ ഒന്നാം സെമിഫൈനൽ മത്സരം പുതുപ്പള്ളിയിൽ നടന്നു. പുതുപ്പള്ളി സെന്റ് ജോർജ് ഗവ. ഹൈസ്കൂൾ മൈതാനത്താണ് മത്സരം. അഞ്ചേരി ടീമും മീനടം ടീമും തമ്മിലുള്ള മത്സരത്തിൽ മീനടം വിജയിച്ച് ഫൈനലിൽ കടന്നു. വ്യാഴാഴ്‌ച നടക്കുന്ന രണ്ടാം സെമിഫൈനലിൽ പുതുപ്പള്ളി ടീം കൊല്ലാട് ബോയിസ് ടീമിനെ നേരിടും. ഫൈനൽമത്സരം ഞായറാഴ്ച നടക്കും. Read on deshabhimani.com