ജാതിക്കാ തോട്ടം, ജാതിയെന്നാൽ നേട്ടം

മങ്ങാട്ടെപറമ്പിൽ ടി ജോസഫ് ജാതിക്കത്തോട്ടത്തിൽ


കോട്ടയം  പുരയിടം നിറഞ്ഞ് ജാതിമരങ്ങൾ, അവ പൂത്തും കായ്ച്ചും പരത്തുന്ന സുഗന്ധവും സമൃദ്ധിയും. നിറയെ കായ്ച്ച മരത്തിനുചുവട്ടിൽ വെെക്കപ്രയാർ മങ്ങാട്ടെപറമ്പിൽ ടി ജോസഫ്.  തെങ്ങോലകൾക്കിടയിലൂടെ അരിച്ചിറങ്ങുന്ന സൂര്യപ്രകാശമേറ്റ് ഒരേക്കറിൽ ഫലമിടുന്നത് 80 ജാതിമരങ്ങൾ. 28മുതൽ 30അടിവരെ അകലത്തിലാണ് മരങ്ങളുള്ളത്. ‘ജാതി നന്നാവാൻ തെങ്ങ്‌വേണം’ എന്നാണ്‌ ജോസഫിന്റെ ഭാഷ്യം. അതിനാൽ തന്നെ ജാതിക്കിടയിലൂടെ തെങ്ങും കൃഷി ചെയ്‌തിരിക്കുന്നു.  എഴുപതോളം തെങ്ങുകളാണിവിടെയുള്ളത്‌. നീർവാർച്ചയുള്ള മണ്ണാണ്‌ ജാതിക്ക്‌ ഗുണകരമെന്നതിനാൽ ചുറ്റും തട്ട്‌ കെട്ടിപ്പൊക്കിയും സംരക്ഷിച്ചിരിക്കുന്നു. ‘‘ജാതിയിനം തെരഞ്ഞെടുക്കുന്നതിലുള്ള ശ്രദ്ധയും ന്യായമായ അകലത്തിലുള്ള നടീലും തണലും മിതമായ നനയും വളപ്രയോഗവും മികച്ചവിളവ്‌ നൽകും’’ ജോസഫ്‌ പറയുന്നു.   Read on deshabhimani.com

Related News