വര്‍ണരാജികൾ വിടരുന്നു
കോട്ടയം താരകങ്ങൾ താഴെവന്നു, ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ നാൾ പടിവാതിൽക്കലെത്തി. നാടാകെ ക്രിസ്‌മസ് ആഘോഷത്തിൽ. പ്രതീക്ഷയുടെ വെളിച്ചം വീശുന്ന നക്ഷത്രങ്ങൾ തൂക്കിയും പുൽക്കൂട് ഒരുക്കിയും സ്‌നേഹസമ്മാനങ്ങൾ കൈമാറിയും ക്രിസ്‌മസ് ദിനം ആഘോഷമാക്കാനുള്ള ഒരുക്കങ്ങളാണ് എല്ലായിടത്തും. കേക്ക് മുറിച്ചും പടക്കം പൊട്ടിച്ചും ആഘോഷങ്ങൾ ഗംഭീരം. പാതിരാ കുർബാനയടക്കം ചടങ്ങുകൾക്കുള്ള തയ്യാറെടുപ്പിലാണ് പള്ളികൾ. ദീപാലംകൃതമായ പള്ളികളും സ്ഥാപനങ്ങളും കാണാനെത്തുന്നവരും നിരവധി. ജനം ഒഴുകിയതോടെ രാത്രിയും നഗരങ്ങളിൽ തിരക്കായി. Read on deshabhimani.com