കേൾവിക്കുറവിന് പരിഹാരമായി 
സൗജന്യ പരിശോധന ക്യാമ്പ് ആരംഭിച്ചു



കോട്ടയം ശബ്ദ ഹിയറിങ്‌ എയ്ഡ് സെന്റർ എൽഎൽപിയുടെ 16 ബ്രാഞ്ചുകളിൽ ജനുവരി എട്ട്‌ വരെ നടക്കുന്ന സൗജന്യ കേൾവി പരിശോധന ക്യാമ്പ്‌ മന്ത്രി വി എൻ  വാസവൻ ഉദ്‌ഘാടനംചെയ്‌തു. സണ്ണി തോമസ്, സിറിയക് ചാഴിക്കാടൻ, ജിബി ജോൺ, അജിത്ത് ജെ  പൂഴിത്തറ, എം മധു, വി ജയകുമാർ, എ കെ ശ്രീകുമാർ, ആർ  ബാബുരാജ് എന്നിവർ സംസാരിച്ചു. വിദേശ നിർമിത പ്രമുഖ ബ്രാന്റഡ് കമ്പനിയുടെ ശ്രവണ സഹായി പ്രത്യേക വിലക്കുറവിലും, പഴയ ശ്രവണസഹായി എക്സ്ചേഞ്ച് ഓഫറിലും ലഭ്യമാണെന്ന് മാനേജിങ്‌ ഡയറക്ടർ മാത്യൂസ് മാത്യു വള്ളിക്കാട് അറിയിച്ചു. സിനിയ കമ്പനിയുടെ ഇന്ത്യയിലെ പ്ലാറ്റിനം ഡീലറാണ് ശബ്ദ ഹിയറിംഗ് എയ്ഡ് സെന്റർ.  കഞ്ഞിക്കുഴി, മെഡി. കോളേജ് (ഐസിഎച്ച് സമീപം), കടുത്തുരുത്തി, കറുകച്ചാൽ, ചങ്ങനാശേരി, പാലാ, കട്ടപ്പന, പത്തനംതിട്ട, അടൂർ, തിരുവല്ല സ്ഥലങ്ങളിൽ ബ്രാഞ്ചുകളുണ്ട്. ഫോൺ: 95449 95558. Read on deshabhimani.com

Related News