ഫോറസ്റ്റ് ഓഫീസിലേക്ക് കർഷകസംഘം മാർച്ച്
എരുമേലി വന്യജീവി അക്രമം തടയാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ എരുമേലി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നുമാരംഭിച്ച മാർച്ച് ഫോറസ്റ്റ് ഓഫീസിന് സമീപം തടഞ്ഞു. തുടർന്ന് നടത്തിയ ധർണ സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ്‌ഘാടനംചെയ്തു. വന്യജീവി അക്രമം തടയാൻ വനനിയമഭേദഗതി നടത്താൻ കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് എ വി റസൽ പറഞ്ഞു. വന്യജീവികളുടെ അക്രമത്തിന് ഇരയാകുന്ന കർഷകർക്ക് മതിയായ ധനസഹായം നൽകാൻ അടിയന്തര നടപടിയുണ്ടാകണം. കോർപറേറ്റുകൾക്കുവേണ്ടി കേന്ദ്ര സർക്കാർ വനനിയമം തിരുത്തിയെന്നും റസൽ പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം, പ്രൊഫ. ആർ നരേന്ദ്രനാഥ് അധ്യക്ഷനായി. ഷമീം അഹമ്മദ്, പി എൻ ബിനു, എം കെ സാനു, സജിൻ വി വട്ടപ്പളളി, ബാബു, വി ഐ അജി എന്നിവർ സംസാരിച്ചു. Read on deshabhimani.com