കേന്ദ്രത്തിന്റേത്‌ പ്രതികാര രാഷ്ട്രീയം: മന്ത്രി എം ബി രാജേഷ്‌



കല്ലറ കേന്ദ്രസർക്കാർ കേരളത്തോട്‌ കാട്ടുന്നത്‌ പ്രതികാര രാഷ്ട്രീയമാണെന്ന്‌ മന്ത്രി എം ബി രാജേഷ്‌. 2018ലെ പ്രളയത്തേക്കാൾ വലിയ ദുരന്തമാണ് നാമിപ്പോൾ നേരിടുന്നത്. ആ ദുരന്തം മോദി സർക്കാരാണെന്നും മന്ത്രി പറഞ്ഞു. സിപിഐ എം കടുത്തുരുത്തി ഏരിയ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. 1,07,500 കോടി രൂപയാണ് കേരളത്തിൽനിന്ന് നികുതിയിനത്തിൽ പിരിച്ചെടുത്തിട്ട് നമുക്ക് തരാതെ നിഷേധിച്ചത്. അതിനെതിരെ സുപ്രീംകോടതിയിൽ കേസ് കൊടുക്കേണ്ടിവന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമാണ് കേരളം.  ഇത് രാഷ്ട്രീയവിരോധം മൂലമാണ്‌. സാമ്പത്തികമായി കേന്ദ്ര സർക്കാർ ഞെരുക്കുമ്പോഴും നാലുലക്ഷത്തി പതിനാറായിരം വീടുകൾ എൽഡിഎഫ് സർക്കാറിന് ലൈഫ് പദ്ധതിയിൽ നിർമിച്ചുനൽകാനായി. ഇനി ഒന്നേകാൽ ലക്ഷം വീടുകൾ കൂടി നിർമിച്ചുനൽകാനുണ്ട്. നികുതിവിഹിതം കിട്ടിയാൽ അതും നിർമിച്ച് നൽകാനാകും. സാമ്പത്തികമായി ഞെരുക്കി സർക്കാരിനെ മോശമാണെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.  വയനാടിന് നയാപൈസ നൽകിയില്ല. എന്നിട്ടും കടുത്ത പ്രതിസസികളെ അതിജീവിച്ച് കേരളം നീതി ആയോഗ് സൂചികയിലും വിവിധ കേന്ദ്ര ഇൻഡെക്സുകളിൽ ഒന്നാമതുമെത്തി. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസിന് കേന്ദ്ര ഭരണത്തിനെതിരെ പ്രതിഷേധം പോലുമില്ല. എന്നും ആ കടമ നിർവഹിക്കുന്നത് ഇടതുപക്ഷമാണെന്നും മന്ത്രി പറഞ്ഞു. Read on deshabhimani.com

Related News