ഉയരട്ടെ വിദ്യാർഥി ശബ്‌ദം
കോട്ടയം വിദ്യാർഥികളുടെ അവകാശസമര പോരാട്ടങ്ങൾക്ക് കൂടുതൽ കരുത്ത് പകർന്ന് എസ്എഫ്ഐ 46ാമത് ജില്ലാ സമ്മേളനത്തിന് അക്ഷരനഗരിയിൽ ആവേശോജ്വല തുടക്കം. സംഘാടകസമിതി ചെയർമാൻ അഡ്വ. കെ അനിൽകുമാർ പൊതുസമ്മേളനവേദിയായ തിരുനക്കര പഴയ ബസ് സ്റ്റാൻഡ് മൈതാനത്ത്(എം സാബു നഗർ) പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചത്. പതാകജാഥ രക്തസാക്ഷി എം സാബുവിന്റെ മണർകാട്ടെ സ്‌മൃതി മണ്ഡപത്തിൽനിന്ന് ആരംഭിച്ചു. ജാഥാ ക്യാപ്‌റ്റൻ സംസ്ഥാന കമ്മിറ്റിയംഗം പി ജെ സഞ്ജയ്‌ക്ക് മുൻ സംസ്ഥാന പ്രസിഡന്റ് ജെയ്‌ക് സി തോമസ് പതാക കൈമാറി. വിവിധ കേന്ദ്രങ്ങളിൽനിന്ന് സ്വീകരണങ്ങൾ ഏറ്റുവാങ്ങി സമ്മേളനനഗറിൽ എത്തിയ പതാക സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ഏറ്റുവാങ്ങി. ആയിരങ്ങൾ പങ്കെടുത്ത വിദ്യാർഥി റാലിയും കോട്ടയം നഗരത്തെ ആവേശത്തിലാക്കി. തുടർന്ന് നടന്ന പൊതുസമ്മേളനം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്‌ഘാടനം ചെയ്തു. എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്റ് ബി ആഷിക് അധ്യക്ഷനായി. സംഘാടകസമിതി ചെയർമാൻ അഡ്വ. കെ അനിൽകുമാർ, എസ്‌എഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി ജെ സഞ്ജയ്, വൈഷ്ണവി ഷാജി, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഡി കെ അമൽ, അർജുൻ മുരളി, ജില്ലാ ജോയിന്റ് സെക്രട്ടറി വി ആർ രാഹുൽ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ അഡ്വ. റെജി സഖറിയ, കെ എം രാധാകൃഷ്‌ണൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ സി എൻ സത്യനേശൻ, കെ ആർ അജയ്, ഏരിയ സെക്രട്ടറി ബി ശശികുമാർ, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ബി സുരേഷ് കുമാർ, പ്രസിഡന്റ് അഡ്വ. ബി മഹേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. എസ്‌എഫ്‌ഐ ജില്ലാ സെക്രട്ടറി മെൽബിൻ ജോസഫ് സ്വാഗതവും സംസ്ഥാന കമ്മിറ്റിയംഗം മീനു എം ബിജു നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം ഇന്ന് കോട്ടയം സിഎസ്‌ഐ റീട്രീറ്റ് സെന്റർ ഹാളിൽ(അജീഷ് വിശ്വനാഥൻ നഗർ) ചേരുന്ന പ്രതിനിധി സമ്മേളനം ശനി രാവിലെ പത്തിന് എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി എം വിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ഇതിന് മുന്നോടിയായി രാവിലെ ഒമ്പതിന് അജീഷ് വിശ്വനാഥൻ രക്തസാക്ഷി മണ്ഡപത്തിൽനിന്ന് എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം മീനു എം ബിജു ക്യാപ്‌റ്റനും ജില്ലാ വൈസ് പ്രസിഡന്റ് ഡി കെ അമൽ വൈസ് ക്യാപ്‌റ്റനും ജില്ലാ വൈസ് പ്രസിഡന്റ് അർജുൻ മുരളി മാനേജരുമായ ദീപശിഖ ജാഥ ആരംഭിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ദീപശിഖ കൈമാറും. ജില്ലയിലെ ഒന്നരലക്ഷം വിദ്യാർഥികളെ പ്രതിനിധികരിച്ച് 300 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 28ന് സമ്മേളനം സമാപിക്കും. Read on deshabhimani.com