കേന്ദ്രനയങ്ങൾക്കെതിരെ സംയുക്ത മാർച്ച്
കോട്ടയം കേന്ദ്രസർക്കാർ തുടരുന്ന തൊഴിലാളി, കർഷകദ്രോഹ നയങ്ങൾക്കെതിരെ ട്രേഡ് യൂണിയൻ, കർഷക,- കർഷകത്തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിലേക്ക് മാർച്ചും ധർണയും നടത്തി. സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കേന്ദ്രങ്ങളിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കു മുന്നിലും തലസ്ഥാനത്ത് രാജ്‌ഭവനു മുന്നിലും പ്രതിഷേധം സംഘടിപ്പിച്ചത്. രാജ്‌ഭവന് മുന്നിലെ ധർണ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്‌ഘാടനം ചെയ്‌തു. ജീവനോപാധികൾ സംരക്ഷിക്കുക, കുത്തകവൽക്കരണം അവസാനിപ്പിക്കുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ റദ്ദാക്കുക, കർഷകദ്രോഹ നിയമഭേദഗതി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് മാർച്ച് നടത്തിയത്. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷനായി. കർഷകസംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ്, സെക്രട്ടറി കെ എം രാധാകൃഷ്‌ണൻ, സിഐടിയു ജില്ലാ പ്രസിഡന്റ് അഡ്വ. റെജി സഖറിയ, സെക്രട്ടറി ടി ആർ രഘുനാഥൻ, വൈസ്‌പ്രസിഡന്റ് അഡ്വ. കെ അനിൽകുമാർ, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി എം കെ പ്രഭാകരൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് വി പി കൊച്ചുമോൻ, ഇ എൻ ദാസപ്പൻ, വി കെ സന്തോഷ്‌കുമാർ, അഡ്വ. വി ബി ബിനു, സി കെ ശശിധരൻ, ഒ പി എ സലാം, റഷീദ് കോട്ടുവള്ളിൽ, പൗലോസ് കടമ്പക്കുഴി, എം കെ ദിലീപ് എന്നിവർ പങ്കെടുത്തു. Read on deshabhimani.com