വരത്തനാ; പക്ഷേ ഗാഗിന് ഇപ്പോ ഇവിടാ സ്വർഗം

രതീഷ് രത്നാകരൻ തന്റെ ഗാഗ്‌ പഴത്തോട്ടത്തിൽ. ഫോട്ടോ: മനു വിശ്വനാഥ്


കോട്ടയം വീടിന് മേലാപ്പിട്ടപോലെ പച്ചപ്പന്തൽ, അതിൽ നിറയെ ചുവന്ന പഴങ്ങൾ. എന്നു പറഞ്ഞാൽ വെറുമൊരു പഴമല്ലതാനും സ്വർഗത്തിലെ പഴമാണത്. ഏറ്റുമാനൂർ കാട്ടാത്തി മാലിയേൽ രതീഷ് രത്നാകരന്റെ വീടിന്റെ ടെറസിലാണ് സ്വർഗപ്പഴമെന്ന് വിശേഷണമുള്ള ഗാഗ് ഫ്രൂട്ട് വിളഞ്ഞിരിക്കുന്നത്‍.   പേരിലുള്ള സ്വർഗവും കാഴ്ചയിലെ ഭംഗിയും കണ്ട് നേരിട്ടങ്ങ് കഴിക്കാമെന്ന് വിചാരിച്ചാൽ അത്ര രുചിയൊന്നും പറയാനില്ലെങ്കിലും ഔഷധ ഗുണങ്ങളുടെ കലവറയാണ് ഗാഗ്. ചുവന്നുതുടുത്താൽ രുചികരമായ ജ്യൂസായും പച്ചക്കായയും തളിരിലകളും കറിയ്ക്കായും ഉപയോഗിക്കാം. ഒരു പഴത്തിൽനിന്ന്‌ 30 പേർക്കുവരെയുള്ള ജ്യൂസ്‌ കിട്ടുമെന്ന് രതീഷ്‌ പറഞ്ഞു. വിയറ്റ്നാം ഇനമായ ഗാഗ് ഒരുവർഷം മുമ്പാണ് ഇദ്ദേഹം പരീക്ഷണാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നത്. മൂന്നുചുവട് ചെടിയിൽനിന്നിപ്പോൾ ലഭിക്കുന്നത് പ്രതീക്ഷിക്കാത്ത വിളവും. വിളവെത്തിയ ഒരു പഴത്തിന്റെ തൂക്കം 700– 750 ഗ്രാമാണ്. ഒരുപഴത്തിൽ 18–20 വിത്തുമുണ്ടാവും. ഗാഗിന് വിപണിയിൽ 1200 രൂപയാണ് വില.  Read on deshabhimani.com

Related News