അരുവിക്കച്ചാൽ ടൂറിസം പദ്ധതിക്ക് 
43 ലക്ഷത്തിന്റെ ഭരണാനുമതി



പൂഞ്ഞാർ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിലെ പാതാമ്പുഴയിലുള്ള അരുവിക്കച്ചാൽ പുഴയിലെ പ്രകൃതിരമണീയമായ അരുവിക്കച്ചാൽ വെള്ളച്ചാട്ടം ടൂറിസ്റ്റ് കേന്ദ്രമായി വികസിപ്പിക്കാൻ 43 ലക്ഷം രൂപയുടെ പദ്ധതിക്ക്‌ ഭരണാനുമതി.   സംസ്ഥാന ടൂറിസം വകുപ്പാണ്‌  ഭരണാനുമതി നൽകിയത്‌. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ  മന്ത്രി അഡ്വ.പി എ മുഹമ്മദ് റിയാസിന് നിവേദനം നൽകിയതിനെ തുടർന്ന്‌ ടൂറിസം വകുപ്പിനെ കൊണ്ട് വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരുന്നു. സുരക്ഷിതത്വവേലി, ഹാൻഡ് റെയിലുകൾ, വ്യൂ പോയിന്റ്, ശുചിത്വ സംവിധാനങ്ങൾ, സഞ്ചാരികൾക്ക് ഇരിക്കുന്നതിന് ബെഞ്ചുകൾ, വെള്ളച്ചാട്ട പ്രദേശത്തേക്ക് എത്തിച്ചേരുന്നതിനുള്ള വഴിയുടെ നവീകരണം തുടങ്ങിയ പ്രവൃത്തികൾ  ഉൾപ്പെടുത്തിയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന്‌ എംഎൽഎ അറിയിച്ചു. Read on deshabhimani.com

Related News