ആവേശം
ആഹ്ലാദം

കോട്ടയം ഈസ്റ്റ് ഉപജില്ലാ മത്സരം
നടത്തിയ ബേക്കർ സ്കൂളിൽ നിന്ന്


  കോട്ടയം അറിവിന്റെ ആകാശത്ത്‌ കൊച്ചുനക്ഷത്രങ്ങൾ വീണ്ടും തിളങ്ങി. മാത്സര്യവും ആഘോഷവും ഒന്നുചേരുന്ന ദേശാഭിമാനി അക്ഷരമുറ്റം ടാലെന്റ്‌ ഫെസ്‌റ്റിന്റെ ഉപജില്ലാതല മത്സരങ്ങൾ പൂർത്തിയായി.  13 ഉപജില്ലകളിലായി, സ്‌കൂൾതലത്തിൽ വിജയിച്ച മിടുക്കന്മാരും മിടുക്കികളുമാണ്‌ മാറ്റുരച്ചത്‌. പുത്തൻ അറിവുകളും അനുഭവവും നേടിയാണ്‌ കുട്ടികൾ മടങ്ങിയത്‌. എൽപി മുതൽ ഹയർസെക്കൻഡറി വരെ നാല്‌ വിഭാഗങ്ങളിൽ സബ്‌ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടിയവർ ജില്ലാതലത്തിൽ മത്സരിക്കും. ഒക്‌ടോബർ 19നാണ്‌ ജില്ലാതല മത്സരം നടക്കുക. നവംബർ 23ന്‌ സംസ്ഥാനതല മത്സരവും നടക്കും. Read on deshabhimani.com

Related News