കെഎസ്‌എസ്‌പിയു സെമിനാർ നടത്തി



കോട്ടയം ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ വിഷയത്തിൽ കേരള സ്‌റ്റേറ്റ്‌ സർവീസ്‌ പെൻഷനേഴ്‌സ്‌ യൂണിയൻ ജില്ലാ സാംസ്‌കാരിക വേദിയും വനിതാവേദിയും സംയുക്തമായി സെമിനാർ സംഘടിപ്പിച്ചു. മുൻ എംപി ഡോ. സെബാസ്‌റ്റ്യൻ പോൾ ഉദ്‌ഘാടനം ചെയ്‌തു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്‌ എന്ന ആശയം രാജ്യത്തിന്റെ ഫെഡറലിസത്തിന്‌ എതിരാണെന്ന്‌ സെബാസ്‌റ്റ്യൻ പോൾ പറഞ്ഞു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ ടി കെ ഗോപി അധ്യക്ഷനായി. വനം വികസന കോർപറേഷൻ ചെയർപേഴ്‌സൺ ലതികാ സുഭാഷ്‌ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ പ്രൊഫ. കെ സദാശിവൻ നായർ, ജില്ലാ സെക്രട്ടറി കെ കേശവൻ, ജോസഫ്‌ മൈലാടി, ജി മോഹൻകുമാർ, എ കെ അമ്മിണി എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News