വേങ്ങേരി ജങ്‌ഷനിലെ പാലം ഇന്ന്‌ തുറക്കും

ദേശീയപാതയ്ക്കു കുറുകെ നിർമാണം പൂർത്തിയാകുന്ന വേങ്ങേരി ജങ്ഷനിലെ പാലത്തിൽ ടാറിങ് ജോലികൾ പുരോഗമിക്കുന്നു


കോഴിക്കോട്‌ വേങ്ങേരി ജങ്‌ഷനിലെ ദേശീയപാതയുടെ ഭാഗമായ പാലം ഞായറാഴ്‌ച  വൈകിട്ടോടെ ഗതാഗതത്തിന് തുറന്നുകൊടുക്കും. 14 മീറ്ററോളം നിർമാണം പൂർത്തിയാക്കി പാലത്തിന്റെ  12.5 മീറ്റർ വീതിയിലുള്ള ഭാഗമാണ്‌   തുറക്കുന്നത്. ആകെ 45 മീറ്റർ വീതിയിലാണ് പാലം നിർമിക്കുന്നത്. പാലം ഗതാഗതയോഗ്യമാക്കുന്നതോടെ നിലവിലുള്ള സർവീസ് റോഡുകൾ അടയ്‌ക്കും.       ബാലുശേരി, ഉള്ള്യേരി, നരിക്കുനി ഭാഗങ്ങളിൽനിന്ന് നഗരത്തിലേക്കെത്താനുള്ള പ്രധാന വഴിയാണ് വേങ്ങേരി ജങ്‌ഷൻ. മാളിക്കടവ് തണ്ണീർപന്തൽ വഴിയുള്ള പ്രാദേശിക പാതയിലൂടെ ഗതാഗതം തിരിച്ചുവിട്ടതോടെ ആ റോഡുകളും തകർന്നു. തടമ്പാട്ട് താഴത്തെ അണ്ടർപാസിലും വൻ ഗതാഗത തടസ്സമുണ്ടായി.  എന്നാൽ പാലത്തിലേക്ക് കടക്കുന്ന കിഴക്ക് ഭാഗത്ത് ഇനിയും ഭൂമി ഏറ്റെടുക്കേണ്ടിവരും. ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് മാറ്റലും പുതിയ പൈപ്പിടലുമാണ്  കാലതാമസമുണ്ടാക്കിയത്.  കനത്ത മഴയും പ്രവൃത്തി നീളാൻ കാരണമായി. അഞ്ചുമാസം മുമ്പെങ്കിലും തീരേണ്ട പ്രവൃത്തി മഴയെ തുടർന്നാണ്  നിലച്ചത്‌. 4 മാസത്തിനകം 45 മീറ്ററും പാലം നിർമാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നത്. Read on deshabhimani.com

Related News