വി വി ദക്ഷിണാമൂർത്തിയുടെ ഓർമ പുതുക്കി

വി വി ദക്ഷിണാമൂർത്തിയുടെ സ്മൃതിമണ്ഡപത്തിൽ ടി പി രാമകൃഷ്ണൻ എംഎൽഎ പുഷ്പചക്രം അർപ്പിക്കുന്നു


പേരാമ്പ്ര സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം, ദേശാഭിമാനി ചീഫ്‌ എഡിറ്റർ, എംഎൽഎ  തുടങ്ങിയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വി വി ദക്ഷിണാമൂർത്തിയുടെ എട്ടാം ചരമവാർഷികദിനം  പാലേരിയിൽ ആചരിച്ചു. പാലേരി, കടിയങ്ങാട്, പന്തിരിക്കര ലോക്കൽ കമ്മിറ്റികളിലെ മുഴുവൻ ബ്രാഞ്ചുകളിലും പ്രഭാതഭേരിയും പതാക ഉയർത്തലും നടന്നു. പാലേരിയിലെ സ്മൃതിമണ്ഡപത്തിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം ടി പി രാമകൃഷ്ണൻ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗം കെ കെ ദിനേശൻ, ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത്, ഉണ്ണി വേങ്ങേരി, കെ എം സുരേഷ്, സി വി രജീഷ് എന്നിവർ പുഷ്പചക്രം അർപ്പിച്ചു. എ കെ പത്മനാഭൻ പതാക ഉയർത്തി. അനുസ്മരണ യോഗം ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു. ഏരിയാ കമ്മിറ്റി അംഗം കെ വി കുഞ്ഞിക്കണ്ണൻ അധ്യക്ഷനായി. കെ കെ ദിനേശൻ, എ കെ പത്മനാഭൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ കുഞ്ഞമ്മത്, എ കെ ബാലൻ, എസ് കെ സജീഷ്, ഏരിയാ സെക്രട്ടറി എം കുഞ്ഞമ്മത് എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി സി വി രജീഷ് സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News