കരാർ തൊഴിലാളികളുടെ അവകാശ ദിനാചരണം
കോഴിക്കോട് കരാർ തൊഴിലാളികളുടെ തൊഴിലും വരുമാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തിൽ കരാർ തൊഴിലാളികളുടെ അഖിലേന്ത്യ അവകാശ ദിനാചരണം സംഘടിപ്പിച്ചു. സിഐടിയു ജില്ലാ സെന്ററിലെ ദിനാചരണം ജനറൽ സെക്രട്ടറി പി കെ മുകുന്ദൻ ഉദ്ഘാടനംചെയ്തു. പരാണ്ടി മനോജ് അധ്യക്ഷനായി. ജി ലാൽ സ്വാഗതം പറഞ്ഞു. നവംബർ 10ന്റെ സംസ്ഥാന കൺവൻഷൻ വിജയിപ്പിക്കാനും തീരുമാനിച്ചു. Read on deshabhimani.com