ഡിപിഎം ഡിഎംഒ ഓഫീസ് മാർച്ചും ധർണയും
കോഴിക്കോട് വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാവർക്കർമാർ ഡിപിഎം ഡിഎംഒ ഓഫീസ് മാർച്ചും ധർണയും നടത്തി. ശൈലി ആപ്പിന് ഉപകരണവും ഒരാൾക്ക് 20രൂപ ഇൻസെന്റീവും ആറുമാസ സമയവും അനുവദിക്കുക, ഉത്സവബത്ത 5000 രൂപ അനുവദിക്കുക, ഓണറേറിയം 15,000 രൂപയാക്കുക, പെൻഷൻ പ്രായം 65 വയസ്സും പിരിയുമ്പോൾ 5ലക്ഷം രൂപയും പെൻഷൻ 5000രൂപയും അനുവദിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു. ആശാ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് ജില്ലയിലെ മാർച്ച്. സംസ്ഥാന ജനറൽ സെക്രട്ടറി പി പി പ്രേമ ഉദ്ഘാടനംചെയ്തു. പ്രസിഡന്റ് ശ്രീജ അധ്യക്ഷയായി. ടി റസീന, കെ പി ജയശ്രീ എന്നിവർ സംസാരിച്ചു. സി സുനിത സ്വാഗതവും ടി സുനിത നന്ദിയും പറഞ്ഞു. Read on deshabhimani.com