കെബിഇഎഫ് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് തുറന്നു

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബു ഉദ്ഘാടനംചെയ്യുന്നു


 കോഴിക്കോട്‌ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ (കെബിഇഎഫ്‌–- ബിഇഎഫ്‌ഐ) പ്രഥമ സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. സമ്മേളന നഗരിയായ ജൂബിലി ഹാളിന് സമീപം സജ്ജീകരിച്ച ഓഫീസ്‌ കേരള ബാങ്ക് ഡയറക്ടർ ഇ രമേശ് ബാബുവാണ്‌ ഉദ്‌ഘാടനം ചെയ്‌തത്‌. കോഴിക്കോട്ട്‌ 13, 14, 15 തീയതികളിലാണ്‌ സമ്മേളനം. സ്വാഗതസംഘം വൈസ് ചെയർമാൻ വി ആർ ഗോപകുമാർ അധ്യക്ഷനായി. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് സി രാജീവൻ, കെബിഇഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി കെ ടി അനിൽകുമാർ, സംസ്ഥാന കമ്മിറ്റി അംഗം പി പ്രേമാനന്ദൻ, ജില്ലാ പ്രസിഡന്റ്‌ എം വി ധർമജൻ, സെക്രട്ടറി ടി പി അഖിൽ തുടങ്ങിയവർ സംസാരിച്ചു. Read on deshabhimani.com

Related News