എൽഐസിയിൽ 
റിക്രൂട്ട്മെന്റ് നടത്തണം

എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ വനിതാ 
കൺവൻഷൻ ഡോ. സോണിയ ഇ പ ഉദ്ഘാടനം ചെയ്യുന്നു


  കോഴിക്കോട്‌ എൽഐസിയിൽ ക്ലാസ് മൂന്ന്, നാല് തസ്തികകളിലെ ഒഴിവുകളിൽ റിക്രൂട്ട്മെന്റ് നടത്തണമെന്ന് എൽഐസി എംപ്ലോയീസ് യൂണിയൻ കോഴിക്കോട് ഡിവിഷൻ 33മത് വനിതാ കൺവൻഷൻ ആവശ്യപ്പെട്ടു. വനിതാ സംവരണ ബിൽ പ്രയോഗവൽക്കരിക്കുക, പൊതുമേഖലാ ഇൻഷുറൻസ് വ്യവസായം ശക്തിപ്പെടുത്തുക, സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ പ്രമേയങ്ങളും അംഗീകരിച്ചു. കൺവൻഷൻ കോഴിക്കോട് സരോജ് ഭവനിൽ എകെജിസിടി ജില്ലാ കമ്മിറ്റി അംഗം ഡോ. സോണിയ ഇ പ ഉദ്ഘാടനംചെയ്തു.  വനിതാ സബ്കമ്മിറ്റി കൺവീനർ ടി ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. എഐഐഇഎ വൈസ്‌ പ്രസിഡന്റ്‌ പി പി കൃഷ്ണൻ, എൽഐസിഇയു കോഴിക്കോട് ഡിവിഷൻ ജനറൽ സെക്രട്ടറി എം ജെ ശ്രീരാം, ബിന്ദു ശങ്കർ, എം വിജിഷ, തുഷാര, കെ ഷിബിലി, ടെസ്മ എബ്രഹാം എന്നിവർ സംസാരിച്ചു.  സൈബർ മേഖലയിലെ ചതിക്കുഴികളെക്കുറിച്ച്‌  കെ ബീരജ് ക്ലാസെടുത്തു. ഭാരവാഹികൾ:- ടി ബിന്ദു (കൺവീനർ), സി എച്ച് സപ്ന, എ ഡി പൂർണിമ, പി കെ ഭാഗ്യബിന്ദു, എം ചിത്ര, വി കെ ഷഹാന, വി തനൂജ, കെ ശൈലജ, കെ പി ബിന്ദു, പ്രീത തോമസ്, കെ ഷൈലജ (ജോയിന്റ്‌ കൺവീൻമാർ). Read on deshabhimani.com

Related News